മുന്നേറ്റം നില നിർത്താനായില്ല; വിപണികൾ നഷ്ടത്തിൽ ക്ലോസ് െചയ്തു
text_fieldsമുംബൈ: ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ മുന്നേറിയതിനെ തുടർന്ന് ചരിത്ര നേട്ടവുമായി കുതിച്ച ഓഹരി വിപണികൾ നഷ്ട ത്തിൽ ക്ലോസ് െചയ്തു. 298.82 പോയിൻറ് നഷ്ത്തിൽ 38,811.39ലാണ് ബോംബെ സൂചിക സെൻസെക്സ് ക്ലോസ് ചെയ്തത്. 80 പോയിൻറ് നഷ്ടത്തിൽ നിഫ്റ്റി 11,657.05ൽ ക്ലോസ് ചെയ്തു. ഒരു ഘട്ടത്തിൽ സെൻസെക്സ് 40,000 പോയിൻറിന് മുകളിലും നിഫ്റ്റി 12,000 പോയിൻറിലും എത്തി ചരിത്ര നേട്ടം സ്വന്തമാക്കിയിരുന്നു.
വിപണിയിൽ നിന്ന് നിക്ഷേപകർ കൂട്ടത്തോടെ ലാഭമെടുത്തത് തകർച്ചക്ക് കാരണമാെയന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഇൻഡസ്ലാൻഡ് ബാങ്ക്, സീ എൻറർടെയിൻമെൻറ്, അദാനി പോർട്ട്, ഗ്രാസിം ഇൻഡസ്ട്രീസ്, സിപ്ല എന്നീ കമ്പനികളാണ് നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയത്. വേദാന്ത, ഐസർ, ഐ.ടി.സി, ഹിൻഡാൽകോ, ബജാജ് ഫിൻസേർവ് എന്നിവ നഷ്ടം രേഖപ്പെടുത്തി.
അതേസമയം, മോദി സർക്കാർ അധികാരത്തിലെത്തുന്നതോടെ വരും ദിവസങ്ങളിൽ ഓഹരി വിപണിയിൽ കുതിപ്പുണ്ടാകുമെന്നാണ് മോർഗൻ സ്റ്റാൻലിയുടെ പ്രവചനം. ജൂണിന് മുമ്പായി സെൻസെക്സ് 45,000 പോയിൻറിലേക്ക് എത്തുമെന്നാണ് മോർഗൻ സ്റ്റാൻലി വ്യക്തമാക്കുന്നത്. നിഫ്റ്റി 13,500 പോയിൻറിലും എത്തുമെന്നും ഏജൻസി വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.