Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightകോവിഡ്​ 19;...

കോവിഡ്​ 19; ഓഹരിവിപണികൾ വീണ്ടും താഴേക്ക്​

text_fields
bookmark_border
കോവിഡ്​ 19; ഓഹരിവിപണികൾ വീണ്ടും താഴേക്ക്​
cancel

മുംബൈ: ആഗോള മഹാമാരിയായ കോവിഡ്​ 19 സാമ്പത്തിക വിപണിയിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും അനിശ്ചിതത്വവും നിക്ഷേപകരെ വീണ്ടും ആശങ്കയിലാഴ്​ത്തുന്നു. ആഭ്യന്തര വിപണികൾ നഷ്​ടത്തോടെയാണ്​ വ്യാപാരം ആരംഭിച്ചതുതന്നെ.

വെള്ളിയാഴ്​ച വ്യാപാരം തുടങ്ങി മിനിട്ടുകൾക്കകം ബോംബെ ഓഹരി സൂചികയായ സെൻസെക്​സ്​ 407.81 പോയൻറ്​ താഴ്​ന്ന്​ 27,857.50 ലാണ്​ വ്യാപാരം. ദേശീയ ഓഹരി സൂചികയായ നിഫ്​റ്റി 110.70 പോയൻറ്​ താഴ്​ന്ന്​ 8,143.10ത്തിലും വ്യാപാരം പുരോഗമിക്കുന്നു.

ബാങ്കിങ്​ ഓഹരികളാണ്​ കൂടുതലും നഷ്​ടം നേരിടുന്നത്​. കൊട്ടക്​ മഹീന്ദ്ര ബാങ്ക്​, ഇൻഡസ്​ഇൻഡ്​ ബാങ്ക്​, ഐ.ഡി.എഫ്​.സി ബാങ്ക്​, ഐ.സി.ഐ.സി.ഐ ബാങ്ക്​, എച്ച്​.ഡി.എഫ്​.സി ബാങ്ക്​, ഹീറോ മോ​ട്ടോകോർപ്​, ഏഷ്യൻ പെയിൻറ്​സ്​ എന്നിവയാണ്​ നഷ്​ടത്തിലായ ഓഹരികൾ.

നിഫ്​റ്റിയിൽ ഫാർമ കമ്പനികളൊഴികെ മറ്റെല്ലാ കമ്പനികളും നഷ്​ടത്തിലാണ്​ വ്യാപാരം. രാമനവമി ആയതിനാൽ വ്യാഴാഴ്​ച ഓഹരി വിപണികൾ അവധിയായിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsstock marketsensexniftymalayalam news
News Summary - Stock Market Sensex Nifty Falls -Businsess news
Next Story