ടാറ്റയുടെ ഒാഹരികളിൽ വീണ്ടും ഇടിവ്
text_fieldsമുംബൈ: രത്തൻ ടാറ്റയും സൈറിസ് മിസ്ട്രിയും തമ്മിലുള്ള വാഗ്ഗ്വാദങ്ങൾക്ക് ശേഷം ടാറ്റയുടെ ഒാഹരികളിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. വ്യാഴാഴ്ച ഒാഹരി വിപണിയിൽ വ്യാപാരമാരംഭിച്ചതു മുതൽ തന്നെ ടാറ്റയുടെ വിവിധ കമ്പനികളുടെ ഒാഹരികളുടെ വില കുറയുകയാണ്.
ബോംബൈ സ്റ്റോക്ക് എക്സേഞ്ചിൽ ഇന്ത്യൻ ഹോട്ടലിെൻറ ഒാഹരി വില 9.55 രുപ കുറഞ്ഞ് 11 1.85െലത്തി. ടാറ്റ മോേട്ടാഴ്സിെൻറ വിലയും കുറയുകയാണ്.ടാറ്റമോേട്ടാഴ്സിെൻറ വില 10.85 കുറഞ്ഞ് 518.65 രൂപയിലെത്തി.
ടാറ്റയിലുണ്ടായ ചില തെറ്റായ നടപടികളാണ് എകദേശം 1ലക്ഷത്തോളം കോടിരൂപയുടെ നഷ്ടത്തിലേക്ക് നയിക്കാൻ കാരണം. ടാറ്റ കമ്പനി തകരുന്നു എന്നതിെൻറ സുചനകളാണ് ഒാഹരി വിപണിയിലെ തകർച്ചയെന്ന് പുറത്താക്കപ്പെട്ട മുൻ ചെയർമാൻ സൈറസ് മിസ്ട്രി പറഞ്ഞു. രത്തൻ ടാറ്റയുടെ െതറ്റായ നടപടികളാണ് കമ്പനിയെ തകർച്ചയിലേക്ക് നയിച്ചതെന്ന ഗുരുതര ആരോപണങ്ങളുമായി കഴിഞ്ഞ ദിവസം മിസ്ട്രി രംഗത്തെത്തിയിരുന്നു. അതിെൻറ തുടർച്ചയെന്നോണമാണ് ഒാഹരി വിപണിയിലെ തകർച്ചയെ കുറിച്ചും മറ്റുമുള്ള മിസ്ട്രിയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.