വൻ ഒാഹരി വിൽപനക്ക് കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: പുതിയ സാമ്പത്തിക വർഷത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് പണം സമാഹരിക്കാൻ കേന്ദ്രസർക്കാർ വൻതോതിൽ ഒാഹരി വിൽപനക്ക് ഒരുങ്ങുന്നു. ഇന്ത്യൻ ഒായിൽ കോർപറേഷൻ, സ്റ്റീൽ അതോറിറ്റി ഒാഫ് ഇന്ത്യ എന്നിവയടക്കം ലാഭത്തിലോടുന്ന ഏഴു പൊതുമേഖല സ്ഥാപനങ്ങളുടെ ഒാഹരി വിറ്റ് 34,500 കോടി രൂപ സമാഹരിക്കും.
നാഷനൽ തെർമൽ പവർ കോർപറേഷൻ, റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപറേഷൻ, പവർ ഫിനാൻസ് കോർപറേഷൻ, നെയ്വേലി ലിഗ്നൈറ്റ് കോർപറേഷൻ, എൻ.എച്ച്.പി.സി എന്നിവയാണ് ഒാഹരി വിൽപന പട്ടികയിൽ പുതുതായി കടന്നുവന്നത്. നടപ്പു സാമ്പത്തിക വർഷം ഒാഹരി വിൽപന വഴി 72,500 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. സ്റ്റോക്ക് എക്സ്ചേഞ്ച് വഴി ഒാഹരി വിൽക്കുന്നതിനുള്ള മാർഗമാണ് പരിഗണനയിൽ. ഒാഹരി വിൽപന നടപടികളിൽ പെങ്കടുക്കാൻ താൽപര്യമുള്ള ബാങ്കുകളിൽനിന്ന് നിക്ഷേപ-പൊതു ആസ്തി നിർവഹണ വിഭാഗം താൽപര്യപത്രം ക്ഷണിച്ചു.
അടിസ്ഥാന സൗകര്യം, സാമൂഹികക്ഷേമ പദ്ധതികൾ എന്നിവയുടെ ബജറ്റ് നിർദേശത്തിന് അനുസൃതമായി ധനസമാഹരണത്തിന് ഒാഹരി വിൽപന ഒരു പ്രധാന വഴിയായി തെരഞ്ഞെടുക്കുകയാണ് സർക്കാർ. പദ്ധതി പ്രവർത്തനങ്ങൾക്ക് സ്വകാര്യ നിക്ഷേപവും കുറയുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ലാഭത്തിലോടുന്ന െഎ.ആർ.സി.ടി.സി, റൈറ്റ്സ് തുടങ്ങി 11 കമ്പനികളുടെ ഒാഹരി വിൽക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.