ചെറുകിട ഒാഹരികൾ തരുന്നത് വലിയ ലാഭം
text_fieldsമുംബൈ: ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തിൽ നിന്ന് ഒരു വർഷം കൊണ്ട് ലഭിക്കുന്ന വരുമാനം ഒരു ദിവസത്തിൽ ലഭിക്കുകയാണെങ്കിലോ?. അതിശയോക്തിയാെണന്ന് പറഞ്ഞ് തള്ളികളയണ്ട. കഴിഞ്ഞ വർഷം ഇന്ത്യൻ ഒാഹരി വിപണിയിലെ പല ഒാഹരികളുടെ വിലയിൽ ഒരു ദിവസത്തിൽ 10 ശതമാനത്തിെൻറ വരെ വർധനയുണ്ടായെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇതു കണക്കിലെടുക്കുേമ്പാൾ ബാങ്ക് നിക്ഷേപത്തേക്കാൾ വരുമാനം ഒാഹരി വിപണിയിൽ നിന്ന് ലഭിക്കുമെന്നാണ് ഇൗ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം.
ഒാഹരി വിപണിയിൽ കഴിഞ്ഞ വർഷം തിരിച്ചടി ഉണ്ടായെങ്കിലും പല ചെറുകിട ഒാഹരികളുടെയും വിലയിൽ വർധനയുണ്ടായി. മൾട്ടിബാഗർ ഒാഹരികളിലാണ് കഴിഞ്ഞ വർഷം വലിയ വർധനവുണ്ടായത്. നൂറ് ശതമാനത്തിൽ കൂടുതൽ വരുമാനം ലഭിക്കുന്ന ഒാഹരികളാണ് മൾട്ടിബാഗർ ഒാഹരികളെന്ന് അറിയപ്പെടുന്നത്.
ഇന്ത്യൻ ഒാഹരി വിപണിയിൽ കഴിഞ്ഞ വർഷം 20 ഒാഹരികളിൽ നിന്ന് ഉടമകൾക്ക് 100 ശതമാനത്തിൽ കൂടുതൽ ലാഭം കിട്ടി. എകദേശം പത്തോളം ഒാഹരികൾ 50 ശതമാനത്തിെൻറ ലാഭം നൽകി. ജെ.എസ്.ഡബ്ളിയു സ്റ്റീൽ, പിരാമൽ എൻറർപ്രെസ്, എച്ച്.പി.സി.എൽ, യു.പി.എൽ എന്നിവ ഇത്തരത്തിൽ ലാഭം നൽകിയ ഒാഹരികളാണ്.
വരും നാളുകളിൽ ബാങ്കിലെ സ്ഥിര നിക്ഷേപത്തിനുള്ള പലിശ നിരക്കുകൾ കുറയുന്നതിനുള്ള സാധ്യതയാണ് കാണുന്നത്. ഇപ്പോൾ 6.5 ശതമാനം മുതൽ 7.2 ശതമാനം വരെയാണ് സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്കുകൾ പലിശയായി നൽകുന്നത്. ഉൽപ്പന്ന സേവന നികുതി, നോട്ട്പിൻവലിക്കൽ തീരുമാനം എന്നിവ മൂലം വരു വർഷങ്ങളിലും സ്ഥിര നിക്ഷേപത്തിനുള്ള പലിശ നിരക്കുകൾ കുറയും. ഇയൊരു സാഹചര്യത്തിൽ ഒാഹരി വിപണി മികച്ച നിക്ഷേപ മേഖലയാണെന്നാണ് സാമ്പത്തിക വിദഗ്ധൻ നിലീഷ്ഷാ അഭിപ്രായപ്പെടുന്നു. എന്നാൽ ഇത്തരത്തിൽ നിക്ഷേപിക്കുേമ്പാൾ ദീർഘകാലത്തേക്ക് നിക്ഷേപിക്കണമെന്നും അദ്ദേഹം ഉപദേശിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.