നികുതിദായകരുമായുള്ള ആശയവിനിമയത്തിന് ഇനി ഇ മെയിലും ഒൗദ്യോഗികം
text_fieldsന്യുഡല്‍ഹി: നികുതി വകുപ്പ് ഉദ്യോഗസ്ഥരും നികുതി ദായകരും തമ്മിലുള്ള ആശയവിനിമയത്തിന് പുതിയ മാര്‍ഗമായി ഇനി ഇ മെയിലും. ഇ മെയിലിനെ ഒൗദ്യോഗിക ആശയവിനമയത്തിനുള്ള മാര്‍ഗമായി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സി.ബി.ഡി.ടി) വിജ്ഞാപനം ചെയ്തു. നികുതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള അനാവശ്യ ഇടപെടലുകളും പരാതികളും പരിഹരിക്കുന്നതിനും ഇ ഗവേര്‍ണന്‍സ് വ്യാപിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് നടപടി. ഐ.ടി ആക്ടിലെ 282ാം വകുപ്പ് ഭേദഗതി ചെയ്ത് തപാല്‍, കൊറിയര്‍ സംവിധാനങ്ങള്‍ പോലെ ഇമെയിലും ഒൗദ്യോഗിക ആശയ വിനിമയ ഉപാധിയായി ഉള്‍പ്പെടുത്തിയതായി സി.ബി.ഡി.ടി അറിയിച്ചു. നികുതി റിട്ടേണിലുള്ള ഇ മെയില്‍ വിലാസങ്ങളിലേക്ക് ഇനി ഉദ്യോഗസ്ഥര്‍ക്ക് ഒൗദ്യോഗികമായ വിവരങ്ങള്‍ അയക്കാനാവും. നികുതിദായകര്‍ക്ക് ഓഫിസുകള്‍ കയറി ഇറങ്ങേണ്ട അവസ്ഥ ഒഴിവാക്കുന്നതിനായി റിട്ടേണിന്‍െറ സൂക്ഷ്മ പരിശോധന സംബന്ധിച്ച അറിയിപ്പുകളും അന്വേഷണങ്ങളും ഇമെയില്‍ മുഖേന നടപ്പാക്കുന്ന പ്രാരംഭ പരീക്ഷണ പദ്ധതിക്ക് സി.ബി.ഡി.ടി നേരത്തെ തുടക്കം കുറിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.