നികുതിസംബന്ധമായ പരാതികളില്‍ ഉടന്‍ പരിഹാരം
text_fieldsന്യൂഡല്‍ഹി: നികുതിദായകര്‍ക്കുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്‍െറ ഭാഗമായി ഇ-മെയില്‍ വഴി ലഭിക്കുന്ന പരാതി ഉദ്യോഗസ്ഥര്‍ക്ക് അയക്കണമെന്നും കാര്യക്ഷമമായ മേല്‍നോട്ടം ഉണ്ടാകണമെന്നും ആദായ നികുതി വകുപ്പ് ഉത്തരവ്. ആദായ നികുതി ഓഫിസ് സന്ദര്‍ശിക്കാതെ റിട്ടേണ്‍ തകരാറുകള്‍ക്ക് പരിഹാരം കാണാനും പാന്‍കാര്‍ഡ് ലഭിക്കാന്‍ ലളിതമായ നടപടി ഏര്‍പ്പെടുത്താനും കഴിഞ്ഞ ദിവസം ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പദ്ധതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് നികുതിദായകര്‍ക്ക് സൗകര്യമൊരുക്കുന്ന പുതിയ പദ്ധതിയുമായി ആദായ നികുതി വകുപ്പും രംഗത്തത്തെിയത്.
പുതിയ ഉത്തരവനുസരിച്ച് നികുതിദായകരുടെ ഇ-മെയില്‍ പരാതികള്‍ ആയ്കര്‍ സമ്പര്‍ക് കേന്ദ്രങ്ങള്‍ (എ.എസ്.കെ-ഉപഭോക്തൃ സേവനകേന്ദ്രങ്ങള്‍) ഉടന്‍ റെയ്ഞ്ചിന്‍െറ ചുമതലയുള്ളവര്‍ക്ക് അയക്കണം. റെയ്ഞ്ചിന്‍െറ ചുമതലയുള്ളവര്‍ അസസിങ് ഓഫിസര്‍മാര്‍ക്ക് അയക്കുകയും നടപടി കൃത്യമായി നിരീക്ഷിക്കുകയും വേണം. നേരത്തേ അസസിങ് ഓഫിസര്‍മാര്‍ക്ക് പരാതി അയച്ചുകൊടുത്തിരുന്നുവെങ്കിലും തുടര്‍നടപടി നിരീക്ഷിക്കാന്‍ സംവിധാനമുണ്ടായിരുന്നില്ല. സാധാരണ തപാലിലാണ് മുമ്പ് പലപ്പോഴും എ.എസ്.കെകള്‍ അസസിങ് ഓഫിസര്‍മാര്‍ക്ക് അയച്ചുകൊടുത്തിരുന്നത്.
പാന്‍, നികുതി കിഴിവ് അക്കൗണ്ട് നമ്പര്‍, റിട്ടേണ്‍ സമര്‍പ്പണം, റീഫണ്ട് വിവരം എന്നിവയില്‍ നികുതിപരിധിയില്‍ വരുന്നവരുടെ സംശയം ഫോണിലൂടെയോ ഇ-മെയിലിലൂടെയോ ദൂരീകരിക്കുന്നതിനുള്ള സംവിധാനമാണ് എ.എസ്.കെ ഒരുക്കുന്നത്. പരാതിക്കാര്‍ക്ക് പരാതിയുടെ അവസ്ഥ അറിയാന്‍ എസ്.എം.എസ് വഴി അറിയിപ്പുകൊടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. നികുതിദായകരുടെ റിട്ടേണുകളില അപാകത, നേരിട്ട് ആദായ നികുതി ഓഫിസില്‍ എത്താതെ സൂക്ഷ്മപരിശോധനക്ക് പരിഗണിക്കാത്ത സാഹചര്യം ഒഴിവാക്കാന്‍ കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ സംവിധാനമായ ഇ-സഹ്യോഗ് ഏര്‍പ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.