പ്രതീക്ഷക്ക് വകയൊരുക്കി ഇ സഹയോഗ്
text_fieldsആദായ നികുതി റിട്ടേണിലെ ചെറിയ തെറ്റുകള്‍ തിരിത്താന്‍ ആദായ നികുതി ഓഫിസുകള്‍ കയറിയിങ്ങേണ്ട അവസ്ഥക്ക് അവസാനമാകുമെന്ന പ്രതീക്ഷയായി ഇ സഹയോഗ് പദ്ധതി. കഴിഞ്ഞയാഴ്ച ആദായ നികുതി വകുപ്പ് തുടക്കമിട്ട ഇ സഹയോഗ് പദ്ധതി നിലവില്‍ പരീക്ഷണമെന്ന നിലയില്‍ തെരഞ്ഞെടുത്ത മേഖലകളിലാണ് നടക്കുന്നത്. ആദായ നികുതി റിട്ടേണുകളിലെ പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പെട്ട് സൂക്ഷ്മ പരിശോധനക്കെടുക്കുമ്പോള്‍ നികുതി ദായകന്‍ നേരിട്ട് ആദായ നികുതി ഓഫിസുകളില്‍ ഹാജരാവേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. എസ്.എം.എസ്, ഇമെയില്‍, എഴുത്ത് വഴി അറിയിപ്പ് ലഭിക്കുന്നതിനനുസരിച്ച് ഇഫയലിങ് പോര്‍ട്ടല്‍ സന്ദറശിച്ച് യൂസര്‍ ഐ.ഡിയും പാസ്വേര്‍ഡും നല്‍കി ലോഗിന്‍ ചെയ്താല്‍ ഇസഹയോഗ് എന്ന ടാബില്‍ മൈ പെന്‍ഡിങ് ആക്ഷന്‍ എന്ന ടാബില്‍ പൊരുത്തക്കേടുകള്‍ കണാന്‍ സാധിക്കുന്ന സംവിധാനമാണിത്. മറുപടിയും ഓണ്‍ലൈനില്‍തന്നെ സമര്‍പ്പിക്കാനാവും. മറുപടി തൃപ്തികരമാണെങ്കില്‍ തുടര്‍ നടപടികള്‍ ഓട്ടോമാറ്റിക്കായി അവസാനിപ്പിക്കും. വിശദാംശങ്ങള്‍ ആദായനികതിവകുപ്പ് ഓണ്‍ ലൈനില്‍ ലഭ്യമാക്കിയിട്ടുണ്ട്: https://incometaxindiaefiling.gov.in/eFiling/Portal/StaticPDF/Step_by_Step_Guide_for_Return_Mismatch_Verification.pdf
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.