ഫയല്‍ ചെയ്യാം റിട്ടേണ്‍ സമയത്തുതന്നെ
text_fieldsആദായ നികുതിറിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ആവശ്യത്തിന് സമയം ആദായ നികുതി വകുപ്പ് അനുവദിക്കുന്നുണ്ടെങ്കിലും ലാഘവത്തോടെയെടുത്തു സമയം പാഴാക്കുന്നവരാണ് പലരും. പക്ഷേ സമയത്ത് റിട്ടേണ്‍ ഫയല്‍ ചെയ്താലുമുണ്ട് നേട്ടങ്ങള്‍.
2016 സാമ്പത്തിക വര്‍ഷത്തെ ആദായത്തിന് 2018 മാര്‍ച്ച് വരെ റിട്ടേണ്‍ സമര്‍പ്പിക്കാനാവുമെങ്കിലും ആദായ നികുതി വകുപ്പ് നിര്‍ദ്ദേശിച്ചിരിക്കുന്ന സമയ പരിധിയായ ജൂലൈ 31നകം തന്നെ റിട്ടേണ്‍ സമര്‍പ്പിക്കുന്നതാണ് നികുദിദായകന് ഗുണപ്രദം.
സമയത്തുതന്നെ റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ പിന്നീട് അസസ്മെന്‍റ് വര്‍ഷത്തിന്‍െറ അവസാനം വരെ വര്‍ഷത്തില്‍ എത്ര തവണവേണമെങ്കിലും സമര്‍പ്പിച്ച റിട്ടേണില്‍ തിരുത്തല്‍ വരുത്താനാവുമന്നതാണ് ഒരു ഗുണം. സമയപരിധി കഴിഞ്ഞ് സമര്‍പ്പിക്കുന്നവര്‍ക്ക് ഈ ആനുകൂല്യമില്ല. കണക്കിലെ തെറ്റ് തിരിച്ചറിഞ്ഞാലും തിരുത്താനാവില്ളെന്ന് മാത്രമല്ല ആദായ നികുതി വകുപ്പിന്‍െറ നോട്ടീസ് കിട്ടുകയും ചെയ്യും.
പ്രഫഷനല്‍സിനും ബിസിനസുകാര്‍ക്കും മറ്റും നഷ്ടം മൂലധന നേട്ട ഇനത്തില്‍ കാരിഫോര്‍വേര്‍ഡ് ചെയ്ത് തട്ടിക്കിഴിക്കാന്‍ എട്ടുവര്‍ഷം വരെ അവസരം ഉണ്ട്. എന്നാല്‍, സമയപരിധിക്കുള്ളില്‍ റിട്ടേണ്‍ സമര്‍പ്പിച്ചാലേ ഈ സൗകര്യവും അനുവദിക്കപ്പെടൂ. ഓഹരി വിപണി പല നിക്ഷേപകര്‍ക്കും നഷ്ടം സമ്മാനിച്ച സാഹചര്യത്തില്‍ ഇത് പ്രയോജനപ്പെടുത്താവുന്നതാണ്. ഹൗസ് പ്രോപ്പര്‍ട്ടി ഇനത്തില്‍ മാത്രമാണ് വൈകി റിട്ടേണ്‍ സമര്‍പ്പിക്കുന്നവര്‍ക്ക് നഷ്ടം കാരിഫോര്‍വേര്‍ഡ് ചെയ്യാനാവുക.
ഇതിനു പുറമോയണ് വൈകി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവര്‍ക്കുള്ള പിഴ. നികുതി ബാധ്യതയുടെ ഒരു ശതമാനമാണ് ഇത്തരത്തില്‍ പ്രതിമാസം പിഴ ഈടാക്കുക. മാര്‍ച്ച് 31നകം 90 ശതമാനം നികുതിയും അടച്ചില്ളെങ്കില്‍ പ്രഫഷനല്‍സും ബിസിനസുകാരും ഒരു ശതമാനം പിഴപ്പലിശയും നല്‍കേണ്ടിവരും. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതേ ഇല്ളെങ്കില്‍ 3000 രൂപയിലധികം നികുതി കുടിശികയുള്ളവരെ പ്രോസിക്യൂട്ട് ചെയ്ത് ജയിലിലടക്കാനും ആദായ നികുതി നിയമത്തില്‍ വകുപ്പുണ്ട്. റിട്ടേണ്‍ സമയത്ത് സമര്‍പ്പിക്കുന്നവര്‍ക്ക് റീഫണ്ട് കിട്ടാനുണ്ടെങ്കില്‍ പെട്ടന്നു കിട്ടുമെന്നും നികുതി വിദഗ്ധര്‍ പറയുന്നു. രണ്ടാഴ്ചക്കകം കിട്ടുന്ന റീഫണ്ടിന് അല്ലാത്ത പക്ഷം ആറ്-എട്ട് മാസം വരെ ചിലപ്പോള്‍ എടുത്തേക്കും. കഴിഞ്ഞ ബജറ്റില്‍ റിട്ടേണ്‍ സമര്‍പ്പണത്തിനുള്ള സമയം രണ്ടു വര്‍ഷത്തില്‍നിന്ന് ഒരു വര്‍ഷമായി കുറച്ചിരുന്നു. ഇതോടെ അതാത് അസസ്മെന്‍റ് വര്‍ഷം അവസാനിക്കുന്നതിന്‍െറ മുമ്പു തന്നെ റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതുണ്ട്. അടുത്ത അസസ്മെന്‍റ് വര്‍ഷം മുതലാണ് ഇത്് പ്രാബല്ല്യത്തില്‍ വരിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.