അടല്‍ പെന്‍ഷന്‍ യോജനക്ക് എന്‍.പി.എസിന് തുല്യമായ നികുതി ഇളവ്
text_fieldsബംഗളൂരു: അടല്‍ പെന്‍ഷന്‍ യോജനയിലെ നിക്ഷേപങ്ങള്‍ക്കും നാഷനല്‍ പെന്‍ഷന്‍ സിസ്റ്റത്തിലെ (എന്‍.പി.എസ്) നിക്ഷേപങ്ങള്‍ക്ക് തുല്യമായ നികുതി ഇളവിന് അര്‍ഹത. ചൊവ്വാഴ്ച ആദായ നികുതി വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ബജറ്റില്‍ ഉള്‍പ്പെടുത്തിയ സെക്ഷന്‍ 80 CCD(1) ലെ 50,000 രൂപയുടെ അഡീഷനല്‍ കിഴിവ് ഉള്‍പ്പെടെയാണിത്. 18 നും 40നും ഇടയില്‍ പ്രായമുള്ള ഇന്ത്യക്കാര്‍ക്കാണ് അടല്‍ പെന്‍ഷന്‍ യോജനയില്‍ ചേരാനാവുക. 2015 ജൂണില്‍ തുടങ്ങിയ പദ്ധതിയില്‍ ഇതിനോടകം 20 ലക്ഷത്തോളം പേരാണ് ചേര്‍ന്നിട്ടുള്ളത്. ആറു വര്‍ഷം കൊണ്ട് 45 ലക്ഷത്തോളം പേരെ അംഗങ്ങളാക്കിയ എന്‍.പി.എസ് ലൈറ്റിനു (സ്വാവലംബന്‍ സ്കീം) പകരമായാണ് ഈ പദ്ധതി കൊണ്ടുവന്നത്. മാര്‍ച്ച് 2016 വരെ ചേരുന്ന 1000 രൂപയില്‍ താഴെ വര്‍ഷം നിക്ഷേപിക്കുന്നവര്‍ക്കായി നിക്ഷേപത്തിന്‍െറ 50 ശതമാനത്തിന് തുല്യമായ തുക സര്‍ക്കാറും പദ്ധതിയില്‍ നിക്ഷേപിക്കുന്നുണ്ട്. നികുതി വിധേയമായ വരുമാനമുള്ളവര്‍ പദ്ധതിയില്‍ ചേരാന്‍ അര്‍ഹരല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.