ഐ.ടി.ആര്‍-വി അയക്കാത്തവര്‍ക്ക് 31വരെ അവസരം
text_fieldsആദായനികുതി റിട്ടേണ്‍ സമര്‍പ്പണ സമയത്ത് ഇ-വെരിഫിക്കേഷന്‍ നടത്താതിരിക്കുകയും ഐ.ടി.ആര്‍-വി അയക്കാതിരിക്കുകയും ചെയ്തവര്‍ക്ക് ഒരവസരംകൂടി. ജനുവരി 31വരെ പഴയരീതിയില്‍ പ്രിന്‍െറടുത്ത് ഒപ്പിട്ട് ബംഗളൂരുവിലെ കേന്ദ്രീകൃത പ്രോസസിങ് കേന്ദ്രത്തിലേക്ക് അയക്കാം. ആദായനികുതി വകുപ്പ് ഇക്കാര്യത്തില്‍ മാധ്യമങ്ങളിലൂടെ അറിയിപ്പുകള്‍ നല്‍കിയിട്ടില്ല. എന്നാല്‍, ഇ-മെയില്‍ വഴി നികുതി പരിധിയില്‍വരുന്നവരെ അറിയിക്കുന്നുണ്ട്. പുതുതായി ഏര്‍പ്പെടുത്തിയ ഇ-വെരിഫിക്കേഷന്‍ സൗകര്യം റിട്ടേണ്‍ സമര്‍പ്പിച്ച് 120 ദിവസം കഴിഞ്ഞാല്‍ തനിയെ അവസാനിക്കും. ഈ സാഹചര്യത്തിലാണ് പ്രിന്‍െറടുത്ത് അയക്കാന്‍ വീണ്ടും അവസരം നല്‍കുന്നത്. ഈ സാമ്പത്തികവര്‍ഷം സെപ്റ്റംബര്‍ ഏഴുവരെ റിട്ടേണ്‍ ഫയലിങ്ങുള്ള അവസരം നീട്ടിനല്‍കിയിരുന്നു. അതിനിടെ ആധാറോ നെറ്റ് ബാങ്കിങ്ങൊ ഉപയോഗിച്ച് ഇ-വെരിഫിക്കേഷന്‍ നടത്തിയ പലര്‍ക്കും സി.പി.സിയില്‍നിന്ന് ഓര്‍മപ്പെടുത്തല്‍ കത്തുകള്‍ ലഭിക്കുന്നുണ്ട്.
എന്നാല്‍, ഇതനുസരിച്ച് വീണ്ടും ഇ-വെരിഫിക്കേഷന്‍ നടത്താന്‍ ശ്രമിച്ചാല്‍ റിട്ടേണ്‍ അവശേഷിക്കുന്നില്ല എന്ന അറിയിപ്പാവും ലഭിക്കുക. ഇത്തരക്കാര്‍ക്കും ഭാവിയിലെ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ റിട്ടേണ്‍ പ്രിന്‍റ് എടുത്ത് അവസാന തീയതിക്കുമുമ്പ് സി.പി.സിയിലേക്ക് അയക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.