മുന്‍കൂര്‍ നികുതിയുടെ ആദ്യ ഗഡു 15ന് മുമ്പ്
text_fieldsമുംബൈ: നടപ്പു സാമ്പത്തിക വര്‍ഷം മുതല്‍ വ്യക്തിഗത നികുതി ദായകരുടെ മുന്‍കൂര്‍ നികുതി (അഡ്വാന്‍സ് ടാക്സ്) നേരത്തേ അടക്കണം. ആദായ നികുതിയുടെ മുന്‍കൂര്‍ അടവിന്‍െറ ആദ്യ ഗഡു ജൂണ്‍ 15നോ അതിനു മുമ്പോ ആണ് അടക്കേണ്ടത്. നേരത്തേ ഇത് സെപ്റ്റംബര്‍ 15നോ മുമ്പോ ആയിരുന്നു. നികുതി നിയമങ്ങള്‍ അനുസരിച്ച് ആദായനികുതി അടക്കേണ്ടവര്‍ തങ്ങളുടെ പ്രതീക്ഷിത വാര്‍ഷിക വരുമാനം കണക്കാക്കുകയും അതിന്‍മേല്‍ വരാവുന്ന നികുതി 10000 രൂപക്ക് മുകളിലാണെങ്കില്‍ മുന്‍കൂറായി നികുതി അടക്കുകയും വേണം. ശമ്പളം, ബിസിനസ്-പ്രഫഷന്‍, വീട്- വസ്തുവകകള്‍, മൂലധനനേട്ടം തുടങ്ങിയവയില്‍നിന്നുള്ള വരുമാനമാണ് ഇതിന് പരിഗണിക്കേണ്ടത്. അതേസമയം, 60 വയസ്സിനുമുകളിലുള്ള, ബിസിനസില്‍നിന്ന് വരുമാനമില്ലാത്തവര്‍ മുന്‍കൂര്‍ നികുതി അടക്കേണ്ടതില്ല. കഴിഞ്ഞ വര്‍ഷം വരെ മുന്‍കൂര്‍ നികുതിക്ക് മൂന്ന് തവണകളാണ് അനുവദിച്ചിരുന്നത്. എന്നാല്‍ നടപ്പുസാമ്പത്തിക വര്‍ഷം മുതല്‍ ഇത് നാല് തവണയായി വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രതീക്ഷിക്കുന്ന നികുതിയുടെ 15 ശതമാനമാണ് ആദ്യ തവണ അടക്കേണ്ടത്. രണ്ടാം ഗഡു സെപ്റ്റംബര്‍ 15ന് മുമ്പ് അടക്കണം. അതോടെ ഇത് പ്രതീക്ഷിത നികുതിയുടെ 45 ശതമാനമാവണം. ഡിസംബര്‍ 15ന് മൂന്നാം ഗഡു അടക്കേണ്ട സമയം കഴിയുമ്പോഴേക്ക് ഇത് 75 ശതമാനമായി ഉയരും. മാര്‍ച്ച് 15ന് മുമ്പാണ് അവസാന ഗഡു അടക്കേണ്ടത്. അപ്പോഴേക്ക് അടക്കാനുള്ള നികുതി പൂര്‍ണമായി അടക്കണം. നിശ്ചിത സമയത്തിനകം ഈ നികുതി ബാധ്യത അടച്ചു തീര്‍ത്തില്ളെങ്കില്‍ പിഴക്കും വകുപ്പുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.