Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2016 5:27 AM IST Updated On
date_range 28 Jun 2016 5:27 AM ISTആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാം സമയത്തുതന്നെ
text_fieldsbookmark_border
മുംബൈ: സമയപരിധി ജൂലൈ 31ന് സമാപിക്കാനിരിക്കെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പണത്തിനുള്ള സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് പലരും. അതേസമയം, ആദായ നികുതി സ്രോതസ്സില്‍നിന്നുതന്നെ പിടിക്കുകയും നികുതി കിഴിവിനായി രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിലും റിട്ടേണ്‍ സമര്‍പ്പിക്കാന്‍ മടിക്കുന്നവരും നിരവധിയാണ്. റിട്ടേണ്‍ സമര്‍പ്പണം ബുദ്ധിമുട്ടേറിയതാണെന്ന തെറ്റിദ്ധാരണയും നേട്ടം ബോധ്യമില്ലാത്തതുമാണ് പലരെയും പിന്തിരിപ്പിക്കുന്നത്. നികുതി ഈടാക്കുന്നുണ്ടെങ്കിലും ഇല്ളെങ്കിലും ഇന്ത്യയിലെ വാര്‍ഷിക വരുമാനം നികുതിപരിധിക്ക് മുകളില്‍ (2.5 ലക്ഷം രൂപ) കടക്കുന്നുണ്ടെങ്കില്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതുണ്ട്. പ്രത്യേക വരുമാനമില്ളെങ്കില്‍ പോലും വിദേശ ആസ്തികളുള്ളവരും റിട്ടേണ്‍ സമര്‍പ്പിക്കണം. സമയത്തിന് റിട്ടേണ്‍ ഫയല്‍ ചെയ്തില്ളെങ്കില്‍ ആദായ നികുതി നിയമം വകുപ്പ് 234 എ അനസരിച്ച് കുറഞ്ഞത് 5000 രൂപയും പലിശയും പിഴ ഈടാക്കാന്‍ അധികൃതര്‍ക്കാവും. പിഴയെ ഭയന്നിട്ടല്ളെങ്കിലും റിട്ടേണ്‍ സമര്‍പ്പണം വ്യക്തികള്‍ക്ക് പലവിധത്തിലും ഗുണകരമാണ്. പ്രധാനമായും വരുമാനത്തിന്‍െറ പ്രധാന തെളിവുകൂടിയാണ് ആദായ നികുതി റിട്ടേണ്‍. പലപ്പോഴും ബാങ്കുകള്‍ ഉള്‍പ്പെടെ വായ്പാ ദാതാക്കള്‍ ഭവന,വാഹന വായ്പകള്‍ക്കുള്‍പ്പെടെ വരുമാന തെളിവായി ആവശ്യപ്പെടുന്ന രേഖകളില്‍ ഒന്ന് ആദായ നികുതി റിട്ടേണ്‍ അല്ളെങ്കില്‍ ഫോം 16 (ടി.ഡി.എസ് സാക്ഷ്യപത്രം) ആണ്. വരുമാനത്തെളിവ് എന്ന നിലയില്‍ റിട്ടേണ്‍ വായ്പ സാധ്യത വര്‍ധിപ്പിക്കും. ടി.ഡി.എസ് പിടിക്കുന്നതിലൂടെ ആദായ നികുതി പരിധിക്കുള്ളിലാണെന്ന് ബോധ്യമായിട്ടുള്ളവരുടെ ഭാഗത്തുനിന്ന് റിട്ടേണ്‍ സമര്‍പ്പണമുണ്ടായിട്ടില്ളെങ്കില്‍ ആദായ നികുതി വകുപ്പിന്‍െറ നോട്ടീസിനും സൂക്ഷ്മ പരിശോധനക്കും സാധ്യതയേറെയാണ്. നേരത്തെ അബദ്ധത്തില്‍ ഈടാക്കിയ നികുതി തിരിച്ചു പിടിക്കണമെങ്കിലും ഓഹരി വിപണിയിലും മറ്റുമുണ്ടാകുന്ന നഷ്ടങ്ങള്‍ തട്ടിക്കിഴിക്കണമെങ്കിലും റിട്ടേണ്‍ ഫയല്‍ ചെയ്യണം. വിദേശ യാത്രാ വിസക്കും ഇന്ത്യയിലെ ചില നഗരങ്ങളില്‍ സ്ഥാവര വസ്തുക്കളുടെ രജിസ്ട്രഷനും പലപ്പോഴും ആദായ നികുതി റിട്ടേണ്‍ ചോദിക്കാറുണ്ട്. incometaxindiaefiling.gov.in എന്ന സൈറ്റില്‍ പ്രവേശിച്ചാല്‍ ലളിതമായ നടപടികളിലൂടെ റിട്ടേണ്‍ ഫയല്‍ ചെയ്യാം. നിര്‍ദ്ദേശങ്ങളും അവിടെതന്നെ ലഭ്യമാണ്. ടി.ഡി.എസിന്‍െറ ഫോം 16, ആദായ നികുതി സര്‍ക്കാറിന് കിട്ടിയതിന്‍െറ ഫോം 26 എ.എസ് എന്നിവ കൈയില്‍ കരുതാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story