ബിസിനസില്‍ നിന്ന് വരുമാനം ഇ െല്ലങ്കില്‍ മുന്‍കൂര്‍ നികുതി അടവില്‍ ഇളവ്
text_fieldsആദായനികുതിനിയമം 208 വകുപ്പനുസരിച്ച് 10,000 രൂപയില്‍ കൂടുതല്‍ നികുതി ബാധ്യത വരുന്ന നികുതിദായകര്‍ മുന്‍കൂര്‍ നികുതി അടയ്ക്കണം. എന്നാല്‍ ഇന്ത്യയില്‍ സ്ഥിരതാമസമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് ബിസിനസില്‍ നിന്നും പ്രൊഫഷനില്‍ നിന്നും വരുമാനം ഒന്നുമില്ളെങ്കില്‍ മുന്‍കൂര്‍ നികുതി അടയ്ക്കേണ്ടതില്ല.
അതായത് മുന്‍കൂര്‍ നികുതിയില്‍ നിന്നും കിഴിവ് ലഭിക്കണമെങ്കില്‍ താഴെ പറയുന്ന വ്യവസ്ഥകള്‍ പാലിച്ചിരിക്കണം. 1) നികുതിദായകന്‍ വ്യക്തിയായിരിക്കണം. 2) ആദായനികുതി നിയമമനുസരിച്ച് ഇന്ത്യയില്‍ സ്ഥിരതാമസക്കാരന്‍ (റസിഡന്‍റ്) ആയിരിക്കണം. 3) നികുതിദായകന് പ്രസ്തുത സാമ്പത്തികവര്‍ഷത്തില്‍ 60 വയസില്‍ കൂടിയിരിക്കണം. 4) നികുതിദായകന് ബിസിനസില്‍ നിന്നും പ്രൊഫഷനില്‍ നിന്നും വരുമാനം ഉണ്ടായിരിക്കരുത്.
ഉദാഹരണത്തിന് റിട്ടയര്‍ ചെയ്ത വ്യക്തിക്ക് വാടകയിനത്തില്‍ പ്രതിമാസം 50,000 രൂപ വീതം ലഭിക്കുന്നു. അദ്ദേഹത്തിന് ബിസിനസില്‍ നിന്നും പ്രൊഫഷനില്‍ നിന്നും വരുമാനം ഒന്നുമില്ല. അദ്ദേഹം ഇന്ത്യയില്‍ റസിഡന്‍റുമായതിനാല്‍ മുകളില്‍ പറഞ്ഞ നാലു വ്യവസ്ഥകളും പാലിക്കുന്നുണ്ട്. അതിനാല്‍ മുന്‍കൂര്‍ നികുതി ബാധ്യത ഉണ്ടാകുന്നില്ല. ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്ന സമയത്ത് നികുതി കണക്കാക്കി സെല്‍ഫ് അസസ്ന്‍െറ് ടാക്സ് അടച്ചാല്‍ മതി.
ആദായനികുതി ബാധ്യത 10,000 രൂപയില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ മാത്രമേ മുന്‍കൂര്‍ നികുതി അടയ്ക്കേണ്ടതുള്ളൂ. 10,000 രൂപയില്‍ കൂടുതല്‍ വരുന്ന സാഹചര്യങ്ങളിലും മുകളില്‍ സൂചിപ്പിച്ച വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടെങ്കില്‍ മുന്‍കൂര്‍ നികുതി ബാധ്യത ഇല്ല.
എന്നാല്‍ ഇന്ത്യയില്‍ റസിഡന്‍റല്ലാത്ത വ്യക്തികള്‍ക്ക് മുകളില്‍ സൂചിപ്പിച്ച ആനുകൂല്യം ലഭിക്കില്ല. ഇന്ത്യയില്‍ റസിഡന്‍റല്ലാത്ത വ്യക്തികള്‍ക്ക് ബിസിനസസില്‍ നിന്നും പ്രൊഫഷനില്‍ നിന്നും വരുമാനം ഇല്ളെങ്കിലും മുതിര്‍ന്ന പൗരന്മാര്‍ ആണെങ്കിലും മറ്റു വരുമാനങ്ങളുണ്ടെങ്കില്‍ മുന്‍കൂര്‍ നികുതി അടയ്ക്കേണ്ടതുണ്ട്. മുന്‍കൂര്‍ നികുതിയില്‍ ഒഴിവ് ലഭിക്കുന്നതിനുള്ള മറ്റൊരു പ്രധാന വ്യവസ്ഥ നികുതിദായകന്‍ വ്യക്തിയായിരിക്കണമെന്നതാണ്. അതായത് പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനങ്ങളോ കമ്പനികളോ മറ്റു സ്റ്റാറ്റസിലുള്ളവരോ ഈ കിഴിവിന് അര്‍ഹരല്ല.
മുന്‍കൂര്‍ നികുതി രണ്ടാം ഗഡു സെപ്റ്റംബര്‍ 15 ന് മുമ്പ്
2016 -17 സാമ്പത്തികവര്‍ഷത്തിലെ മുന്‍കൂര്‍ ആദായനികുതിയുടെ രണ്ടാമത്തെ ഗഡു സെപ്റ്റംബര്‍ 15 നു മുമ്പാണ് എല്ലാ നികുതിദായകരും അടയ്ക്കേണ്ടത്. മുന്‍കാലങ്ങളില്‍ കമ്പനികള്‍ ഒഴികെ എല്ലാ നികുതിദായകരുടെയും മുന്‍കൂര്‍ നികുതിയുടെ ആദ്യഗഡു ആയിരുന്നു സെപ്റ്റംബര്‍ 15 ന് മുമ്പ് അടയ്ക്കേണ്ടിയിരുന്നത്. എന്നാല്‍ പുതിയ നികുതി നിയമപ്രകാരം എല്ലാ നികുതിദായകരും മുന്‍കൂര്‍ നികുതി നാലു തവണകളായി അടയ്ക്കണം.
2016-17 സാമ്പത്തികവര്‍ഷത്തിലെ ആദ്യഗഡു 2016 ജൂണ്‍ 15 നോ അതിനോ മുമ്പോ അടയ്ക്കണമെന്നായിരുന്നു വ്യവസ്ഥ. ആകെ വരുമാനത്തിന്‍െറ നികുതി കണക്കാക്കി അതിന്‍െറ 15 ശതമാനമായിരുന്നു ജൂണ്‍ 15 നോ മുമ്പോ അടയ്ക്കേണ്ടിയിരുന്നത്. രണ്ടാമത്തെ ഗഡുവായി ആകെ വരുമാനത്തിന്‍െറ നികുതി കണക്കാക്കി അതിന്‍െറ 45 ശതമാനത്തില്‍ നിന്നും ആദ്യ ഗഡു കിഴിച്ച് സ്രോതസ്സില്‍ നിന്നും പിടിച്ച നികുതിയും കിഴിച്ച് ബാക്കി വരുന്ന തുകയാണ് അടയ്ക്കേണ്ടത്.
അനുമാന നികുതിദായകര്‍ക്ക് മുന്‍കൂര്‍ നികുതി മാര്‍ച്ച് 15 ന് മുമ്പ്
ആദായനികുതി നിയമം 44 എ.ഡി അനുസരിച്ച് ആകെ വിറ്റുവരവിന്‍െറ എട്ടു ശതമാനമോ അതില്‍ കൂടുതലോ വരുന്ന തുക വരുമാനമായി കണക്കാക്കി അതിന്‍െറ നികുതി അടച്ച് കോമ്പൗണ്ട് ചെയ്യുന്ന നികുതിദായകര്‍ക്ക് ഈ മുന്‍കൂര്‍ നികുതി നിയമം ബാധകമല്ല. അങ്ങനെയുള്ള നികുതിദായകര്‍ മുഴുവന്‍ നികുതിയും ഒറ്റത്തവണയായി മാര്‍ച്ച് 15 ന് മുമ്പായി അടച്ചാല്‍ മതി. അതായത് 2016-17 സാമ്പത്തികവര്‍ഷത്തിലേക്കുള്ള മുന്‍കൂര്‍ നികുതി അനുമാന നികുതിയായി അടയ്ക്കുന്ന നികുതിദായകര്‍ക്ക് 2017 മാര്‍ച്ച് 15 നു മുമ്പ് ഒറ്റത്തവണയായി അടയ്ക്കാവുന്നതാണ്.
നികുതിദായകന് മൂലധനനേട്ടം ലഭിച്ചിട്ടുണ്ടെങ്കില്‍ അതിന്‍െറ മുഴുവന്‍ നികുതിയും ഒറ്റത്തവണയായി അടുത്ത നിര്‍ദ്ദിഷ്ട തീയതിക്കു മുമ്പ് അടയ്ക്കേണ്ടതുണ്ട്. മുന്‍കൂര്‍ നികുതി അടയ്ക്കേണ്ട നിര്‍ദ്ദിഷ്ട തീയതികള്‍ ജൂണ്‍ 15, സെപ്റ്റംബര്‍ 15, ഡിസംബര്‍ 15, മാര്‍ച്ച് 15 എന്നിവയാണ്. മുന്‍കൂര്‍ നികുതിയില്‍ കുറവുവന്നാല്‍ ആദായനികുതി നിയമം 234 ബി, സി എന്നീ വകുപ്പുകള്‍ അനുസരിച്ച് പലിശ നല്‍കേണ്ടി വരും. മുന്‍കൂര്‍ നികുതിക്ക് വേണ്ടി കണക്കാക്കപ്പെടുന്ന വരുമാനം യഥാര്‍ഥ വരുമാനത്തിനേക്കാള്‍ 90 ശതമാനത്തില്‍ കുറവായിട്ടാണ് വരുന്നതെങ്കില്‍ കുറവു വന്ന നികുതിയുടെ മേല്‍ പലിശ ചുമത്തപ്പെടും. കൂടാതെ ആദായനികുതി ഓഫിസില്‍ നിന്നും പിഴ ചുമത്തുന്നതിനുള്ള നോട്ടീസും ലഭിച്ചേക്കാം. എന്തുകൊണ്ടാണ് കണക്കാക്കപ്പെട്ട വരുമാനം കുറഞ്ഞതെന്നും മന$പൂര്‍വം വരുത്തിയ വീഴ്ചയല്ലായെന്നും നികുതി വകുപ്പിനെ ബോധ്യപ്പെടുത്തിയാല്‍ പിഴയില്‍ നിന്നും ഒഴിവ് ലഭിക്കും.
ബിസിനസില്‍ നിന്നോ പ്രൊഫഷനില്‍ നിന്നോ ഉള്ള വരുമാനത്തിന്‍െറ കൂടെ മറ്റു വരുമാനങ്ങള്‍ ഉണ്ടെങ്കില്‍ അവയും കണക്കിലെടുത്തു വേണം മുന്‍കൂര്‍ നികുതി നിശ്ചയിക്കാന്‍. മറ്റു വരുമാനങ്ങളായ പലിശ, വാടക എന്നിവയില്‍ നിന്നും 10 ശതമാനം നിരക്കില്‍ മാത്രമാണ് റസിഡന്‍റ് പദവിയുള്ള നികുതിദായകരുടെ പക്കല്‍ നിന്നും സ്രോതസ്സിലുള്ള നികുതിയായി പിടിക്കുന്നത്.
എന്നാല്‍ ഉയര്‍ന്ന വരുമാനക്കാര്‍ക്ക് പരമാവധി നികുതി നിരക്കുകള്‍ 30 ശതമാനമായതിനാല്‍ സ്രോതസ്സില്‍ നികുതി പിടിക്കപ്പെട്ടിട്ടുള്ള വരുമാനങ്ങള്‍ കൂടി കണക്കിലെടുത്തുവേണം മുന്‍കൂര്‍ നികുതിക്ക് വേണ്ടിയുള്ള മൊത്ത വരുമാനം നിശ്ചയിക്കുന്നത്.
babyjosephca@hotmail.com
babyjosephca@eth.net
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.