നോട്ട് നിരോധനാനന്തര ബാങ്ക് നിക്ഷേപം: പുതുക്കിയ റിേട്ടൺ പരിശോധിക്കും
text_fieldsമുംബൈ: നോട്ട് നിരോധനത്തിനുശേഷം പണം ബാങ്കിൽ നിക്ഷേപിച്ചവർ സമർപ്പിച്ച പുതുക്കിയ ആദായനികുതിറിേട്ടണുകൾ കർശനപരിശോധനക്ക് വിധേയമാക്കുന്നു. 30 ശതമാനത്തോളം നികുതി നൽകി കണക്കിൽപെടാത്ത പണം നിയമവിധേയമാക്കാൻ പലരും ശ്രമിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് ഇത്.
ആദ്യ ഫയലിങ്ങിൽ ചെറിയ തെറ്റുപറ്റിയതിെൻറ പേരിൽ നൽകുന്ന പുതുക്കിയ റിേട്ടണുകൾ മാത്രം സ്വീകരിച്ചാൽ മതിയെന്നാണ് ടാക്സ് ഒാഫിസർമാർക്ക് ലഭിച്ച നിർദേശം. കണക്കിൽപെടാത്ത സമ്പാദ്യം നിയമവിധേയമാക്കാൻ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കിൽ വൻതുക അധികനികുതി അടക്കേണ്ടിവരും.
കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സി.ബി.ഡി.ടി) ഡയറക്ടർ രോഹിത് ഗാർഗ് ആദായനികുതി പ്രിൻസിപ്പൽ ചീഫ് കമീഷണർമാർക്ക് അയച്ച ഇ-മെയിലിൽ, നികുതി ഒാഫിസർമാർക്ക് പുതുക്കിയ റിേട്ടണുകൾക്കുമേൽ പ്രത്യേക ശ്രദ്ധ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, പുതുക്കിയ നികുതി റിേട്ടൺ സമർപ്പണം വിവിധ കാരണങ്ങൾകൊണ്ടാകാമെന്നും ആദായം വെളിപ്പെടുത്തൽ ഉൾപ്പെടെ അതിെൻറ ലക്ഷ്യമാകാമെന്നും ഇൗ രംഗത്തെ വിദഗ്ധർ പറയുന്നു. നികുതി ദാതാവിെൻറ മനഃപൂർവല്ലാത്ത അബദ്ധവും തെറ്റുതിരുത്തലും മാത്രമേ അതിലൂടെ സാധ്യമാകൂവെന്ന ഉദ്യോഗസ്ഥഭാഷ്യം ആദായനികുതി നിയമത്തിലെ വ്യവസ്ഥക്ക് എതിരാണെന്നും അവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.