4,739 സ്ഥാപനങ്ങൾ റിേട്ടൺ ഫയൽ ചെയ്തില്ല
text_fields
ന്യൂഡൽഹി: രാജ്യത്തെ 4,739 സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും വിദേശ ഫണ്ടുകളും ചെലവുകളും സംബന്ധിച്ച് 2015-16 സാമ്പത്തിക വർഷം റിേട്ടൺ സമർപ്പിച്ചില്ല. കൊൽക്കത്ത, ലഖ്നോ െഎ.െഎ.എമ്മുകളും അലീഗഢ് മുസ്ലിം വാഴ്സിറ്റിയും ഇതിൽപെടുന്നതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
2010ലെ വിദേശ സഹായ (നിയന്ത്രണ) നിയമപ്രകാരം എല്ലാ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും വർഷംതോറും റിേട്ടൺ സമർപ്പിക്കണം. എന്നാൽ, ഡൽഹി ലേഡി ശ്രീറാം കോളജ്, മൈസൂർ വിവേകാനന്ദ ഫൗണ്ടേഷൻ, കശ്മീരിലെ പുൽവാമ ഇസ്ലാമിക് യൂനിവേഴ്സിറ്റി ഒാഫ് സയൻസ് ആൻഡ് ടെക്നോളജി തുടങ്ങിയ സ്ഥാപനങ്ങളൊന്നും റിേട്ടൺ സമർപ്പിച്ചിട്ടില്ല. വിദേശ ഫണ്ടിങ് വിഷയത്തിൽ കുരുക്ക് മുറുക്കിയ മോദിസർക്കാർ റിേട്ടൺ സമർപ്പിക്കാത്ത പതിനായിരത്തോളം സന്നദ്ധ സംഘടനകളുടെ രജിസ്ട്രേഷൻ കഴിഞ്ഞ മൂന്നു വർഷത്തിനിടെ റദ്ദാക്കിയിരുന്നു. നിയമത്തിലെ മറ്റു വകുപ്പുകൾ ചുമത്തി 1,300 സംഘടനകളുടെ അംഗീകാരം പുതുക്കിനൽകിയിട്ടുമില്ല.
കോർ ബാങ്കിങ് സംവിധാനം നടപ്പാക്കാത്ത സഹകരണ ബാങ്കുകൾ, സംസ്ഥാന സർക്കാറുകൾക്കു കീഴിലെ ബാങ്കിങ് സ്ഥാപനങ്ങൾ എന്നിവയിലാണ് ഇവയിൽ മിക്കവാറും സ്ഥാപനങ്ങൾക്ക് അക്കൗണ്ടുള്ളത്.
അംഗീകാരം പുതുക്കാൻ കഴിഞ്ഞ ഫെബ്രുവരി അവസാനത്തോടെ അപേക്ഷ സമർപ്പിക്കാൻ 2016 നവംബറിൽ 11,000 സന്നദ്ധ സംഘടനകൾക്ക് നിർദേശം നൽകിയിരുന്നു. ഒട്ടുമിക്ക സംഘടനകളും അപേക്ഷ നൽകിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.