പി.എഫ് നിക്ഷേപങ്ങൾക്കും നികുതി; ഈടാക്കുക ഈ രീതിയിൽ
text_fieldsന്യൂഡൽഹി: എംപ്ലോയിമെന്റ് പ്രൊവിഡന്‍റ് ഫണ്ട്(ഇ.പി.എഫ്) നിക്ഷേപങ്ങൾക്കും നികുതി വരുന്നു. ഒരു വർഷം രണ്ടര ലക്ഷം രൂപയിൽ കൂടുതൽ തുക ഇ.പി.എഫിലേക്ക് അടക്കുന്നവർക്കാണ് നികുതി ഏർപ്പെടുത്തുക. സ്ഥിര നിക്ഷേപങ്ങൾക്ക് ചുമത്തുന്ന നികുതിക്ക് സമാനമാകും ഇതെന്ന് നികുതി വകുപ്പ് ജോയിന്‍റ് സെക്രട്ടറി കമലേഷ് വർഷേണ പറഞ്ഞു. ബജറ്റിന് പിന്നാലെ നടത്തിയ ചർച്ചയിലായിരുന്നു വർഷേണയുടെ പരാമർശം.
2021ലെ കേന്ദ്ര ബജറ്റിലാണ് ഏപ്രിൽ ഒന്ന് മുതൽ ഇ.പി.എഫ് നിക്ഷേപങ്ങൾക്കും നികുതി ഏർപ്പെടുത്തുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. എന്നാൽ, ഇ.പി.എഫ് നിക്ഷേപകരിൽ ഒരു ശതമാനത്തിൽ താഴെയുള്ളവരെ മാത്രമേ തീരുമാനം ബാധിക്കുവെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്.
ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിന്‍റെ 12 ശതമാനമാണ് പി.എഫിൽ നിക്ഷേപിക്കുന്നത്. ബാക്കിയുള്ള 12 ശതമാനം തൊഴിലുടമയും നിക്ഷേപിക്കും. ജോലിക്കാർ നിക്ഷേപിക്കുന്ന തുകക്ക് മാത്രമാവും നികുതി ബാധകമാവുക. ഇതുപ്രകാരം ഏകദേശം 20 ലക്ഷം രൂപയെങ്കിലും പ്രതിവർഷം വരുമാനമുള്ളവർക്കായിരിക്കും പി.എഫിൽ 2.5 ലക്ഷം രൂപ നിക്ഷേപിക്കാനാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.