ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി വീണ്ടും നീട്ടി
text_fieldsന്യൂഡൽഹി: വ്യക്തികളുടെ ആദായ നികുതി റിേട്ടൺ സമർപ്പിക്കുന്നതിനുള്ള തീയതി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സി.ബി.ഡി.ടി) വീണ്ടും നീട്ടി. ഡിസംബർ 31 വരെ ദീർഘിപ്പിച്ചാണ് വ്യാഴാഴ്ച ഉത്തരവിറക്കിയത്. ആദായനികുതി നിയമമനുസരിച്ച്, അക്കൗണ്ടുകളുടെ ഓഡിറ്റ് ആവശ്യമില്ലാത്തവരും സാധാരണയായി ഐ.ടി.ആർ -1 അല്ലെങ്കിൽ ഐ.ടി.ആർ -4 ഉപയോഗിച്ച് ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നവരുമായ വ്യക്തികൾക്ക് റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബർ 30 വരെ നീട്ടിയിരുന്നു. ഇതാണ് വീണ്ടും ദീർഘിപ്പിച്ചത്.
ഓഡിറ്റ് ആവശ്യമുള്ള കമ്പനികൾക്ക് റിട്ടേൺ സമർപ്പിക്കാനുള്ള തീയതി 2022 ജനുവരി 15 ആയി മാറ്റി. നേരത്തെ ഇത് നവംബർ 30 ആയിരുന്നു.
ഇൻകം ടാക്സ് പോർട്ടലിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണം നികുതി റിേട്ടൺ സമർപ്പിക്കാൻ പ്രയാസം നേരിട്ടിരുന്നു. ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നുണ്ടെന്നും 2020-21 സാമ്പത്തിക വർഷത്തിൽ 1.19 കോടി ഐടിആർ ഫയൽ ചെയ്തിട്ടുണ്ടെന്നും ആദായ നികുതി വകുപ്പ് ബുധനാഴ്ച അറിയിച്ചു. നികുതിദായകർക്ക് സുഗമമായ ഫയലിങ് ഉറപ്പാക്കാൻ വെബ്സൈറ്റ് സേവനദാതാക്കളായ ഇൻഫോസിസുമായി നിരന്തരം ഇടപഴകുന്നുണ്ടെന്നും വകുപ്പ് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.