നാളെ മുതൽ എന്ത് വാങ്ങിയാലും ബിൽ ചോദിച്ചു വാങ്ങണം; ശ്രദ്ധിച്ചില്ലെങ്കിൽ പണം ചോരുന്നത് അറിയില്ല
text_fieldsതിരുവനന്തപുരം: പ്രളയത്തെ തുടർന്ന് കേരളത്തിന്‍റെ പുനർ നിർമ്മാണത്തിനായി ഏർപ്പെടുത്തിയ പ്രത്യേക സെസ് ഇന്ന് അവസാനിക്കും. നാളെ മുതൽ പ്രളയ സെസ് ഉണ്ടാവില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. അഞ്ച് ശതമാനത്തിന് മുകളിൽ ജി.എസ്.ടിയുള്ള സാധനങ്ങൾക്ക് ഒരു ശതമാനമാണ് പ്രളയ സെസ് ചുമത്തിയത്. സ്വർണത്തിനും വെള്ളിക്കും കാൽ ശതമാനമായിരുന്നു സെസ്.
2019 ആഗസ്റ്റ് ഒന്ന് മുതലാണ് കേരളത്തിൽ പ്രളയ സെസ് ഏർപ്പെടുത്തിയത്. ഏകദേശം 1600 കോടി രൂപ പ്രളയ സെസായി പിരിച്ചെടുക്കാൻ കഴിഞ്ഞുവെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. പ്രളയ സെസ് ഒഴിവാക്കാൻ ബില്ലിങ് സോഫ്റ്റ്വെയറിൽ മാറ്റം വരുത്താൻ സർക്കാർ വ്യാപാരികൾക്ക് നിർദേശം നൽകി. ജനങ്ങൾ ലഭിക്കുന്ന ബില്ലിൽ പ്രളയ സെസ് ഒഴിവാക്കിയിട്ടുണ്ടോയെന്ന് ഉറപ്പാക്കണമെന്ന് ധനമന്ത്രി നിർദേശിച്ചു.
കഴിഞ്ഞ ബജറ്റിൽ തന്നെ സെസ് ഇല്ലാതാവുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. കാർ, ബൈക്ക്, ടി.വി, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, മൊബൈൽ ഫോൺ, സിമന്‍റ്, പെയിന്‍റ് തുടങ്ങിയ ഉൽപന്നങ്ങൾക്കെല്ലാം സെസ് ചുമത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.