Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightTaxchevron_rightആധാറും പാനും തമ്മിൽ...

ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കാനുള്ള സമയം ആറ്​ മാസം നീട്ടി

text_fields
bookmark_border
adhaar-and-PAN
cancel

ന്യൂഡൽഹി: ആധാർ നമ്പറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള അവസാന തീയതി നീട്ടി. രണ്ടും തമ്മിൽ ബന്ധിപ്പിക്കാന ുള്ള അവസാന തീയതി​ മാർച്ച്​ 31ന്​ അവസാനിക്കാനിരിക്കെയാണ്​ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ്​ ആറു മാസത്തേക്ക് കൂട ി​ നീട്ടിയത്​. ലിങ്ക്​ ചെയ്യാൻ സെപ്​തംബർ 30വരെ സമയമുണ്ട്​.

എന്നിരുന്നാലും ഏപ്രിൽ ഒന്ന്​ മുതൽ ആദായ നികുതി റി​ ട്ടേൺസ്​ സമർപ്പിക്കുമ്പോൾ ആധാർ നമ്പർ കൂടി ​വെക്കേണ്ടത്​ നിർബന്ധമാക്കിയിട്ടുണ്ട്​. മാർച്ച്​ 31ന്​ മുമ്പ്​ ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ അസാധുവാകുമെന്ന്​ മാധ്യമ റിപ്പോർട്ടുകൾ വന്നതോടെയാണ്​ തീയതി നീട്ടിയതായി നികുതി വകുപ്പ്​ അറിയിച്ചത്​.

ആധാർ നമ്പർ പാൻ കാർഡുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി​ കേന്ദ്ര സർക്കാർ പല തവണ മാറ്റിയിരുന്നു​. കഴിഞ്ഞ വർഷം ജൂണിലാണ്​ ഇരുരേഖകളും ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഈ വർഷം മാർച്ച്​ 31 ആയി നിശ്ചയിച്ചത്​. ആദായ നികുതി റി​ട്ടേൺസ്​ ഫയൽ ചെയ്യാൻ ആധാറും പാനും ബന്ധിപ്പിക്കേണ്ടത്​ നിർബന്ധമാണെന്ന്​ കഴിഞ്ഞ മാസം സുപ്രീംകോടതിയും വ്യക്തമാക്കിയിരുന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം സെ​പ്​​റ്റം​ബ​ർ വ​രെ 41 കോ​ടി പാ​ൻ കാ​ർ​ഡു​ക​ളാ​ണ്​ രാ​ജ്യ​ത്ത്​ ഇ​ഷ്യു ചെ​യ്​​തി​ട്ടു​ള്ള​ത്. ഇ​തി​ൽ 21 കോ​ടി മാ​ത്ര​മേ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AadhaarGovtpanmalayalam news
News Summary - Govt extends cut off date for linking PAN with Aadhaar by six months -business news
Next Story