അഞ്ച് ലക്ഷം വരെയുള്ള ആദായനികുതി റീഫണ്ട് ഉടൻ നൽകുമെന്ന് ആദായ നികുതി വകുപ്പ്
text_fieldsന്യൂഡൽഹി: അഞ്ച് ലക്ഷം വരെയുള്ള ആദായ നികുതി റീഫണ്ട് കുടിശ്ശിക ഉടൻ നൽകുമെന്ന് ആദായ നികുതി വകുപ്പ്. ട്വിറ്റ റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വ്യക്തികൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും റീഫണ്ട് ഉടൻ നൽകുമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. ഏകദേശം 14 ലക്ഷം നികുതിദായകർക്ക് പ്രയോജനപ്പെടുന്നതാണ് തീരുമാനം.
കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് ആദായനികുതി വകുപ്പ് റീഫണ്ട് ഉടൻ നൽകാൻ തീരുമാനിച്ചത്. ലോക്ഡൗണിനെ തുടർന്ന് രാജ്യത്തെ ജനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നുണ്ട് ഇത് പരിഗണിച്ചാണ് തീരുമാനമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.
സര്‍ക്കാരിലേക്ക് നല്‍കേണ്ട യഥാര്‍ത്ഥ ആദായനികുതിയേക്കാള്‍ കൂടുതല്‍ നല്‍കിയ നികുതിദായകന്, അധികം നല്‍കിയ തുകയാണ് റീഫണ്ടായി ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.