ഇനിയും വന്നില്ല; അമിതലാഭ വിരുദ്ധ സംവിധാനം
text_fieldsന്യൂഡൽഹി:ജി.എസ്.ടി നടപ്പാക്കുന്നതോടെ ചില കച്ചവടക്കാരെങ്കിലും അതിെൻറ മറവിൽ അമിത ലാഭമെടുക്കുമെന്ന ബോധ്യം കേന്ദ്രസർക്കാറിനും ധനമന്ത്രാലയത്തിനും ആദ്യമേതന്നെ ഉണ്ടായിരുന്നു. അതിന് മറുമരുന്നും കണ്ടുവെച്ചിരുന്നു; നാഷനൽ ആൻറി േപ്രാഫിറ്റീയറിങ് അതോറിറ്റി; അമിത ലാഭമെടുക്കുന്നവരെ നിലക്ക് നിർത്താനുള്ള അധികാര കേന്ദ്രം. സാധാരണ ഗതിയിൽ ജനത്തെ ബാധിക്കുന്ന നികുതി പരിഷ്കരണം നടപ്പാക്കുേമ്പാൾ ഇത്തരം സംവിധാനങ്ങളാണ്ആദ്യം രൂപവത്കരിക്കുക എന്ന് ധരിച്ചെങ്കിൽ തെറ്റി. ഇൗ അതോറിറ്റി നിലവിൽ വരാൻ ഇനിയും മാസങ്ങളെടുക്കും.
അതുവരെ അമിത ലാഭെമടുക്കുന്നവരെപ്പറ്റി ആരോട് പരാതിപറയുമെന്ന് ആർക്കുമില്ല നിശ്ചയം. നാഷൽ ആൻറി പ്രോഫിറ്റിയറിങ് അതോറിറ്റി രൂപവത്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു എന്നുമാത്രമാണ് കേന്ദ്ര ധനമന്ത്രാലയം ജി.എസ്.ടി നടപ്പാക്കി ഒരാഴ്ച പിന്നിടുേമ്പാഴും വ്യക്തമാക്കുന്നത്.
അതോറിറ്റി അധ്യക്ഷൻ, അംഗങ്ങൾ എന്നിവരെ തെരഞ്ഞെടുക്കാനുള്ള നടപടിക്കാണ് തുടക്കമിടുന്നത്. ആഗസ്റ്റോടെ അതോറിറ്റി രൂപവത്കരിക്കാനാകുമെന്ന് കരുതുന്നു എന്നാണ് ധനമന്ത്രാലയം പറയുന്നത്. അതോറിറ്റി അതിെൻറ പൂർണാർഥത്തിൽ പ്രവർത്തനമാരംഭിക്കാൻ എത്രനാൾ പിടിക്കുമെന്നതിന് വിശദീകരണവുമില്ല.
അമിതലാഭമെടുക്കൽ തടയുന്നതിനുള്ള മൂന്നു തട്ടുള്ള സംവിധാനമാണിത്. അമിതലാഭമെടുക്കലിന് എതിരായ സ്റ്റാൻഡിങ് കമ്മിറ്റി, സംസ്ഥാനതല സ്റ്റിയറിങ് കമ്മിറ്റി, ദേശീയതലത്തിൽ ആൻറി പ്രോഫിറ്റീയറിങ് അതോറിറ്റി എന്നിങ്ങനെയാണ് സംവിധാനം. അമിതലാഭമെടുക്കുന്ന കമ്പനികളോട് വിലകുറക്കാൻ നിർദേശിക്കുക, അമിതമായി വാങ്ങിയ പണം ഉപഭോക്താവിന് തിരികെ കൊടുപ്പിക്കുക, അനുസരിക്കാത്ത കമ്പനികൾക്ക് പിഴ ചുമത്തുക, ആവശ്യമെങ്കിൽ രജിസ്ട്രേഷൻ റദ്ദാക്കുക തുടങ്ങി വിപുലമായ അധികാരങ്ങളുള്ള സംവിധാനമാണിത്. പക്ഷേ, നിലവിൽ വരാൻ ഇനിയും കാത്തിരിക്കണമെന്നുമാത്രം.
കേന്ദ്രത്തിൽ മാത്രമല്ല; സംസ്ഥാനങ്ങളിലും ഫലപ്രദമായി പ്രവർത്തിച്ചാൽ മാത്രമേ ഉപഭോക്താവിന് ഗുണമുണ്ടാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.