Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightTaxchevron_rightജി.എസ്​.ടി പിരിവ്​...

ജി.എസ്​.ടി പിരിവ്​ പുതിയ റെക്കോർഡിൽ

text_fields
bookmark_border
ജി.എസ്​.ടി പിരിവ്​ പുതിയ റെക്കോർഡിൽ
cancel

ന്യൂഡൽഹി: ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം സ്വന്തമാക്കി രാജ്യത്തെ ജി.എസ്​.ടി പിരിവ്​. ഡിസംബറിൽ 1.15 ലക്ഷം കോടിയാണ്​ നികുതിയായി പിരിച്ചെടുത്തത്​. 2017 ജൂലൈയിൽ പുതിയ നികുതി സ​മ്പ്രദായം നിലവിൽ വന്നതിന്​ ശേഷം ഇതാദ്യമായാണ്​ പിരിവ്​ ഇത്രത്തോളം ഉയരുന്നത്​. ഇതിന്​ മുമ്പുള്ള റെക്കോർഡ്​ 2019 ഏപ്രിലിലെ 1.14 ലക്ഷം കോടിയുടേതാണ്​.

ഈ വർഷത്തിലെ നാല്​ മാസവും ജി.എസ്​.ടി വരുമാനത്തിൽ 2019മായി താരതമ്യം ചെയ്യു​േമ്പാൾ ഇടിവ്​ രേഖപ്പെടുത്തിയിരുന്നു. എന്നാൽ, സാമ്പത്തികവർഷത്തിന്‍റെ ഒന്നാം പാദത്തിന്​ ശേഷം ​ജി.എസ്​.ടി വരുമാനം ഉയരുന്നത്​ സമ്പദ്​വ്യവസ്ഥയുടെ തിരിച്ചുവരവാണ്​ സൂചിപ്പിക്കുന്നതെന്നാണ്​ വിദഗ്​ധരുടെ അഭിപ്രായം. തുടർച്ചയായ സാമ്പത്തിക പാദങ്ങളിൽ ജി.ഡി.പിയിൽ ഇടിവുണ്ടായതോടെ ഇന്ത്യ സാ​ങ്കേതികമായി മാന്ദ്യത്തിലേക്ക്​ കടന്നിരുന്നു.

21,365 കോടി​ കേന്ദ്ര ജി.എസ്​.ടിയായും 27,804 സ്​റ്റേറ്റ്​ ജി.എസ്​.ടിയായും 57,426 കോടി ഇന്‍റഗ്രേറ്റഡ്​ ജി.എസ്​.ടിയായും പിരിച്ചെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GSTGST Collections
News Summary - GST collections for December highest ever at Rs 1.15 lakh crore
Next Story