ജി.എസ്.ടി നഷ്ടപരിഹാരം അഞ്ചുവർഷം തുടരണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
text_fieldsതിരുവനന്തപുരം: സംസ്ഥാനങ്ങൾക്കുള്ള ജി.എസ്.ടി നഷ്ടപരിഹാരം അടുത്ത അഞ്ചുവർഷംകൂടി തുടരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തെഴുതി. സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാരം തുടരണമെന്ന് ജൂൺ അവസാനവാരം നടന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിൽ കേരളവും മറ്റ് സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ന്യായമാണ്. വിഷയത്തിൽ പ്രധാനമന്ത്രിയുടെ അനുഭാവപൂർവമായ ഇടപെടൽ ഉണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
നഷ്ടപരിഹാര കാലയളവ് ജൂണോടെ അവസാനിച്ചു. സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതിയെ കാര്യമായി ബാധിക്കുന്ന വിഷയമാണിത്. 2017ൽ ജി.എസ്.ടി നടപ്പാക്കിയപ്പോൾ അഞ്ചുവർഷത്തിനകം രാജ്യത്തെ നികുതിവ്യവസ്ഥയും നടപടികളും സ്ഥായിയാകുമെന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും അതുണ്ടായില്ല. നഷ്ടപരിഹാരം അവസാനിപ്പിക്കുന്നത് സംസ്ഥാനങ്ങളുടെ ധനസ്ഥിതിയെ ദോഷകരമായി ബാധിക്കുമെന്നും മുഖ്യമന്ത്രി കത്തിൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.