ജി.എസ്.ടി: മൂന്നുമാസത്തേക്ക് പാക്കറ്റിൽ പുതുക്കിയ വില ഒട്ടിക്കാൻ അനുമതി
text_fields
ന്യൂഡൽഹി: ജി.എസ്.ടി നടപ്പാക്കിയതുവഴി പുതുക്കിയ ഉൽപന്നവിലയുടെ സ്റ്റിക്കർ പാക്കറ്റിൽ ഒട്ടിച്ച് വിപണിയിൽ ഇറക്കാൻ നിർമാതാക്കൾക്ക് മൂന്നുമാസത്തേക്ക് കേന്ദ്രസർക്കാറിെൻറ അനുമതി. പഴയവിലയും പുതുക്കിയവിലയും പാക്കറ്റിൽ ഉണ്ടായിരിക്കണം. ജൂലൈ ഒന്നിനുമുമ്പത്തെ പരമാവധി ചില്ലറവിൽപന വില (എം.ആർ.പി)യേക്കാൾ വില കൂടിയിട്ടുണ്ടെങ്കിൽ, അക്കാര്യം ചുരുങ്ങിയത് രണ്ടുപത്രങ്ങളിൽ പരസ്യം ചെയ്തിരിക്കണം. ജി.എസ്.ടി നിരക്കിനുവിരുദ്ധമായി ഉയർന്ന വിലയുടെ സ്റ്റിക്കർ പതിച്ചാൽ നിയമനടപടി നേരിടേണ്ടി വരും. ഒക്ടോബർ ഒന്നു മുതൽ സ്റ്റിക്കർ പറ്റില്ല; പാക്കറ്റിൽ തന്നെ വില അച്ചടിച്ചിരിക്കണം.
ജി.എസ്.ടി പ്രാബല്യത്തിൽ വന്നശേഷം ഉൽപന്നനിർമാതാക്കൾ, വ്യാപാരികൾ, ഇടപാടുകാർ എന്നിവർക്കിടയിൽ എം.ആർ.പിയെക്കുറിച്ച് കടുത്ത ആശയക്കുഴപ്പം തുടരുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി കേന്ദ്രം രംഗത്തുവന്നത്. ജൂലൈ ഒന്നിനുമുമ്പ് പാക്കറ്റിലാക്കിയ വിറ്റഴിക്കാത്ത ഉൽപന്നങ്ങൾക്ക്, അതുവരെയുള്ള പരോക്ഷ നികുതികളെല്ലാം ഉൾപ്പെടുത്തിയ ചില്ലറവിൽപനവിലയാണ് പാക്കറ്റിൽ അച്ചടിച്ചിരിക്കുന്നത്. എന്നാൽ, ഇപ്പോൾ ജി.എസ്.ടി നിരക്കാണ് ഇൗടാക്കേണ്ടത്. പാക്കറ്റിൽ രേഖപ്പെടുത്തിയ വിലയ്ക്കുപകരം സ്റ്റിക്കറിൽ എം.ആർ.പി കാണിക്കാൻ നിയമം അനുവദിക്കുന്നില്ലെന്നിരിെക്ക, പഴയ ഉൽപന്നങ്ങൾ പുതിയ പാക്കറ്റിലാക്കേണ്ടിവരുമെന്നതായിരുന്നു സ്ഥിതി.
സെപ്റ്റംബർ 30നു ശേഷം ‘സ്റ്റിക്കർ പ്രയോഗം’ അനുവദിക്കില്ലെന്ന് റവന്യൂ സെക്രട്ടറി ഹസ്മുഖ് അധിയ വാർത്തസേമ്മളനത്തിൽ വിശദീകരിച്ചു. ജി.എസ്.ടി വരുേമ്പാൾ അവശ്യ വസ്തുക്കളുടെ വില കുറയേണ്ടതാണ്. അതനുസരിച്ച് വില കുറയുന്ന പ്രധാന ഇനങ്ങളുടെ മുമ്പത്തെയും ഇപ്പോഴത്തെയും വിലയെക്കുറിച്ച് പത്രങ്ങളിൽ പരസ്യം നൽകുന്നുണ്ട്. സംസ്ഥാനങ്ങളിലേക്ക് ഉൽപന്നങ്ങളുമായി എത്തുന്ന വാഹനങ്ങൾക്ക് േടാൾ, വിപണി നിരക്കുകൾ, വാഹന പ്രവേശന ഫീസ് എന്നിവ തുടർന്നും ഉണ്ടാകും. എന്നാൽ ചരക്കുകൾക്കുമേൽ പ്രവേശനനികുതി പാടില്ല.
ജി.എസ്.ടി സംബന്ധമായ അവ്യക്തതകളും പരാതികളും പരിശോധിച്ച് നടപടി സ്വീകരിക്കാൻ 15 മുതിർന്ന കേന്ദ്ര സെക്രട്ടറിമാർ ഉൾപ്പെട്ട അവലോകനസമിതി രൂപവത്കരിച്ചിട്ടുണ്ട്. നോഡൽ ഒാഫിസർമാരെയും നിയോഗിച്ചു. 166 ക്ലസ്റ്ററുകളായി തിരിച്ച് രാജ്യത്തെ എല്ലാ ജില്ലകളെയും ഒാഫിസർമാർ നിരീക്ഷിക്കുന്നുണ്ട്. അവശ്യസാധനലഭ്യതയും ചില്ലറവിൽപന വിലയിലെ മാറ്റങ്ങളും നിരീക്ഷിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഉപഭോക്തൃ സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നും വ്യാപാരികളിൽ നിന്നുമുള്ള പരാതികൾ ഇവർ പരിശോധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.