ജി.എസ്.ടി റിട്ടേണ്‍; ചെറുകിട വ്യാപാരികള്‍ക്ക് പിഴയിൽ ഇളവ്
text_fieldsന്യൂഡൽഹി: ജി.എസ്.ടി റിട്ടേണ്‍ ഫയല്‍ ചെയ്യാത്ത ചെറുകിട വ്യാപാരികള്‍ക്ക് പിഴ ഇളവുചെയ്യാനുള്ള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രി പങ്കജ് ചൗധരി ലോക്സഭയില്‍ അറിയിച്ചു. എന്‍.കെ. പ്രേമചന്ദ്രന് എം.പിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
2021 ജൂണ്‍ 31 നും ആഗസ്റ്റ് 31നുമിടയില്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നവര്‍ക്ക് ഇതു ലഭ്യമാകും. ജി.എസ്.ടി നിയമവ്യവസ്ഥ പ്രകാരം രജിസ്ട്രേഷന് ബാധകമല്ലാത്ത ചെറുകിട വ്യാപാരികള്‍ റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതില്ല. അന്തര്‍സംസ്ഥാന വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ആറു മാസം തുടര്‍ച്ചയായി റിട്ടേണ്‍ ഫയൽ ചെയ്തിെല്ലങ്കില്‍ രജിസ്ട്രേഷന് റദ്ദാകും.
അപ്രകാരം രജിസ്ട്രേഷന് റദ്ദാകുന്ന വ്യാപാരികള്‍ക്ക് 30 ദിവസത്തിനകം അപ്പീല്‍ സമര്‍പ്പിക്കാം. കോവിഡ് -19 മൂലമുള്ള പ്രതിസന്ധികള്‍ അതിജീവിക്കാന്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.