ജി.എസ്.ടി റിട്ടേൺ: രണ്ടു മാസം കൂടി സമയം
text_fieldsന്യൂഡൽഹി: ചരക്കുസേവന നികുതിക്കു(ജി.എസ്.ടി) കീഴിൽ വാർഷിക റിേട്ടൺ സമർപ്പിക്കാനുള ്ള തീയതി ആഗസ്റ്റ് 30വരെ നീട്ടി. ഒറ്റ ഫോറത്തിലുള്ള പുതിയ ജി.എസ്.ടി റിേട്ടൺ ഫയലിങ് സം വിധാനം 2020 ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരും. ജി.എസ്.ടി നെറ്റ്വർക്കിൽ രജിസ്റ്റ ർ ചെയ്യാൻ വ്യാപാരികൾക്ക് ആധാർ ഉപയോഗിക്കാം. ഇപ്പോൾ പല രേഖകൾ നൽകണം.
ആധാറും ഒ.ടി.പി നമ്പറും ഉപയോഗിച്ച് ജി.എസ്.ടി.എൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാമെന്ന് റവന്യൂ സെക്രട്ടറി അജയ്ഭൂഷൺ പാണ്ഡെ പറഞ്ഞു. കേന്ദ്ര, സംസ്ഥാന ധനമന്ത്രിമാർ ഉൾപ്പെട്ട ജി.എസ്.ടി കൗൺസിലാണ് തീരുമാനം എടുത്തത്. തെരഞ്ഞെടുപ്പിനു ശേഷം ആദ്യമായി സമ്മേളിച്ച കൗൺസിലിൽ ധനമന്ത്രി നിർമല സീതാരാമൻ അധ്യക്ഷത വഹിച്ചു. കച്ചവടക്കാരും നിർമാതാക്കളും അമിതലാഭം എടുക്കുന്നതു തടയാനുള്ള അതോറിറ്റിയുടെ കാലാവധി രണ്ടുവർഷം നീട്ടി.
ജി.എസ്.ടി ഇളവുകൾ പ്രകാരം വില കുറക്കാത്തതു സംബന്ധിച്ച ഉപയോക്താക്കളുടെ പരാതികൾ അതോറിറ്റിയാണ് പരിഗണിക്കുന്നത്. ഉപയോക്താക്കൾക്ക് ജി.എസ്.ടി നിരക്കിളവുകൾ നൽകാത്ത സ്ഥാപനങ്ങൾക്ക് 10 ശതമാനം പിഴ ചുമത്തും. ഇലക്ട്രിക് വാഹനങ്ങളുടെ ജി.എസ്.ടി നിരക്ക് 12ൽനിന്ന് അഞ്ചു ശതമാനമാക്കാനുള്ള നിർദേശവും ഇലക്ട്രിക് ചാർജറിേൻറത് 18ൽനിന്ന് 12 ശതമാനമാക്കാനുള്ള നിർദേശവും ഫിറ്റ്മെൻറ് കമ്മിറ്റിക്ക് വിട്ടു. ലോട്ടറി വിൽപനയിൽ ഇരട്ട നികുതി സംബന്ധിച്ച വിഷയത്തിൽ തീരുമാനമായില്ല. കേരളവും മറ്റ് അഞ്ചു സംസ്ഥാനങ്ങളും ഇന്നത്തെ നില തുടരണമെന്നാണ് ആവശ്യപ്പെട്ടതെന്ന് ധനമന്ത്രി തോമസ് െഎസക് വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു.
അതിർത്തികളിൽ വാഹന പരിശോധനക്ക് റേഡിേയാ ഫ്രീക്വൻസി തിരിച്ചറിയൽ സംവിധാനം സ്ഥാപിക്കാനുള്ള കേരളത്തിെൻറ നിർദേശത്തിലും അന്തിമ തീരുമാനമായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.