ആദായ നികുതി പോർട്ടലിലെ പ്രശ്നങ്ങൾ പരിഹരിച്ചെന്ന് ഇൻഫോസിസ്
text_fieldsബംഗളൂരു: ആദായ നികുതി പോർട്ടലിലെ ഭൂരിപക്ഷം പ്രശ്നങ്ങളും പരിഹരിച്ചെന്ന് ഐ.ടി ഭീമൻ ഇൻഫോസിസ്. ഇതുവരെ 1.5 കോടി പേർ റിേട്ടൺ സമർപ്പിച്ചുവെന്നും ഇൻഫോസിസ് വ്യക്തമാക്കി.
നികുതിദായകർ പോർട്ടൽ ഉപയോഗിക്കുന്നതിൽ ക്രമാനുഗതമായ വർധന രേഖപ്പെടുത്തുകയാണ്. ഇതുവരെ മൂന്ന് കോടി പേർ പോർട്ടലിലേക്ക് എത്തുകയും വിജയകരമായ ഇടപാടുകൾ പൂർത്തിയാക്കുകയും ചെയ്തു. ചില യൂസർമാർക്ക് ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്നു. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഇൻഫോസിസ് അറിയിച്ചു.
പ്രശ്നം പരിഹരിക്കാൻ ഇൻഫോസിസ് പ്രതിജ്ഞാബദ്ധമാണ്. ആദായനികുതി പോർട്ടലിലെ പ്രശ്നം പരിഹരിക്കുന്നതിനായി 750 പേരെ നിയോഗിച്ചിട്ടുണ്ട്. ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥരുമായി ചേർന്ന് പ്രവർത്തിച്ച് പിഴവുകൾ പരിഹരിക്കുമെന്നും ഇൻഫോസിസ് വ്യക്തമാക്കി. നേരത്തെ സെപ്റ്റംബർ 15നകം ആദായ നികുതി പോർട്ടലിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കേന്ദ്രസർക്കാർ ഇൻഫോസിസിന് അന്ത്യശാസനം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.