2020-21 വർഷത്തെ ഐ.ടി റിട്ടേൺ ഫോമിന് വിജ്ഞാപനമായി
text_fieldsന്യൂഡൽഹി: ആദായ നികുതിയിൽ കേന്ദ്ര സർക്കാർ വരുത്തിയ മാറ്റങ്ങൾ ഉൾക്കൊള്ളിച്ച്, 2020-21 വർഷത്തേക്കുള്ള െഎ.ടി റിട്ടേൺ ഫോം വിജ്ഞാപനം പുറപ്പെടുവിച്ചതായി കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പ് അറിയിച്ചു. കോവിഡ് മഹാമാരി ദുരന്തം കണക്കിലെടുത്ത് മുൻ വർഷത്തെ ഐ.ടി.ആർ ഫോമിനെ അപേക്ഷിച്ച് കാര്യമായ മാറ്റങ്ങൾ കൂടാതെയാണ് പുതിയ ഫോം ഇറക്കിയിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. പുതിയ ആദായ നികുതി സംവിധാനം തെരഞ്ഞെടുക്കുന്നുണ്ടോ എന്ന ചോദ്യം ഉൾപ്പെടുത്തിയിട്ടുണ്ട്.
എംപ്ലോയീ സ്റ്റോക് ഓപ്ഷൻ പ്ലാനിൽ നികുതി ഡഫർ ചെയ്യുന്ന വ്യക്തികൾക്ക് ഐ.ടി.ആർ -1 ഫോം ഉപയോഗിക്കാൻ കഴിയില്ല എന്ന് വ്യക്തമാക്കുന്നുണ്ട്. മുൻകൂർ നികുതി ഇളവ് തേടുന്ന നികുതിദാതാവ് പാദവാർഷിക ഡിവിഡൻറ് വിവരങ്ങൾ കാണിക്കണം. ഏറ്റവും കൂടുതലുള്ള ചെറുകിട, ഇടത്തരം നികുതിദാതാക്കൾ ഉപയോഗിക്കുന്ന െഎ.ടി.ആർ ഫോം 1 (സഹജ്), െഎ.ടി.ആർ ഫോം 4 ('സുഗം') എന്നിവ ലളിതമാണ്. ശമ്പളം, ഒരു വീട്, പലിശ പോലെയുള്ള മറ്റു വരുമാനങ്ങൾ എന്നിവയിൽനിന്ന് 50 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് 'സഹജ്' ഫോമിൽ ഫയൽ ചെയ്യാം. മൊത്തം 50 ലക്ഷം രൂപ വരെ വരുമാനമുള്ളവരും ബിസിനസ് വരുമാനമുള്ളവരുമായ വ്യക്തികൾ, ഹിന്ദു അവിഭക്ത കുടുംബങ്ങൾ, എൽ.എൽ.പികൾ അല്ലാത്ത സ്ഥാപനങ്ങൾ എന്നിവക്ക് 'സുഗം' ഫോമും ഉപയോഗിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.