കാത്തിരിക്കുന്നത് ഒരു ലക്ഷം തൊഴിലവസരങ്ങൾ
text_fieldsന്യൂഡൽഹി: ജി.എസ്.ടി എന്ന ചരിത്ര പ്രധാനമായ സാമ്പത്തിക പരിഷ്കാരം ജൂലൈ ഒന്ന് മുതൽ രാജ്യത്ത് നടപ്പിലാവുകയാണ്. 1991ലെ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് ശേഷമുള്ള ഏറ്റവും വലിയ പരിഷ്കാരമായാണ് ചരക്ക് സേവന നികുതിയെ കണക്കാക്കുന്നത്. പുതിയ നികുതി പരിഷ്കാരം തൊഴിൽ മേഖലയിലും ചലനങ്ങളുണ്ടാക്കുമെന്നാണ് റിപ്പോർട്ടുകൾ. ജി.എസ്.ടി നിലവിൽ വരുന്നതോടെ ഒരു ലക്ഷം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുക.
ടാക്സേഷൻ, അക്കൗണ്ടിങ്, ഡാറ്റ അനാലിസിസ് എന്നീ മേഖലകളിലാണ് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുക. പുതിയ നികുതി സംവിധാനത്തിൽ സമർപ്പിക്കേണ്ട റിേട്ടണുകളുടെ എണ്ണത്തിലടക്കം വർധനയുണ്ട്. ചെറുകിട കച്ചവടക്കാരും കമ്പനികളും ഇത്തരം ജോലികൾ ഒൗട്ട്സോഴ്സ് ചെയ്യാനാണ് സാധ്യത. ഇൗയൊരു സാഹചര്യത്തിൽ ജി.എസ്.ടി സംവിധാനത്തെ കുറിച്ച് അറിവുള്ള കൂടുതൽ പ്രൊഫഷണലുകളുടെ സേവനം ആവശ്യമായിവരും. ഇതാണ് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാൻ കാരണം.
അതുപോലെ തന്നെ ജി.എസ്.ടി സംവിധാനം ഫലപ്രദമായി രാജ്യത്തെ ജൂലൈ ഒന്നിന് നടപ്പിൽ വരുത്തണമെങ്കിലും ഇതിനുള്ള അടിസ്ഥാന സൗകര്യം ഒരുക്കണം. ഇതും തൊഴിൽ വിപണിയെ പോസ്റ്റീവ് ആയി സ്വാധീനിക്കുമെന്നാണ് പ്രതീക്ഷ. ഇതിനൊപ്പം ചരക്ക് സേവന നികുതി നിലവിൽ വരുേമ്പാൾ സാമ്പത്തിക രംഗത്ത് ഉണ്ടാവുന്ന ഉണർവും തൊഴിൽ മേഖലക്ക് ഗുണകരമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.