ആദായ നികുതി റിേട്ടൺ ഫയൽ ചെയ്യാത്തത് 67.54 ലക്ഷം പേർ
text_fieldsന്യൂഡൽഹി: വൻകിട പണമിടപാടുകൾ നടത്തുന്ന 67.54 ലക്ഷം പേർ ആദായ നികുതി റിേട്ടൺ ഫയൽ ചെയ്യുന്നില്ലെന്ന് ആദായ നികുതി വകുപ്പിെൻറ കണ്ടെത്തൽ. 2015-2016 കാലയളവിലെ കണക്കുകളാണ് ഇപ്പോൾ ആദായ നികുതി വകുപ്പ് പുറത്ത് വിട്ടിരിക്കുന്നത്.
ആദായ നികുതി റിേട്ടൺ സമർപ്പിക്കാത്തവരെ കണ്ടെത്തുന്നതിനുള്ള കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിെൻറ നോൺ ഫില്ലേഴ്സ് മോണിറ്ററിങ് സിസ്റ്റം ആണ് ഇത്രയും പേർ നികുതി റിേട്ടൺ സമർപ്പിച്ചിട്ടില്ലെന്ന് കണ്ടെത്തിയത്. 2014-2015 വർഷങ്ങളിൽ ഇവർ നടത്തിയ ഇടപാടുകൾക്ക് ആദായ നികുതി റിേട്ടൺ സമർപ്പിച്ചിട്ടില്ലെന്നാണ് ആദായ നികുതി വകുപ്പിെൻറ കണ്ടെത്തൽ. സർക്കാരിെൻറ കള്ളപണം വെളിപ്പെടുത്തുന്ന പദ്ധതി ഉപയോഗിച്ചും ഇത്തരക്കാർക്ക് അവരുടെ വരുമാനം വെളിപ്പെടുത്താമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. ഇതിനായി നികുതി റിേട്ടൺ നൽകാത്തവരിൽ സമ്മർദ്ദം ചെലുത്തുമെന്ന് വകുപ്പ് അറിയിച്ചു. ഒാണലൈനായാണ് ഇപ്പോൾ ആദായ നികുതി റിേട്ടൺ ഫയൽ ചെയ്യുന്നത്.
നോട്ട് പിൻവലിക്കൽ തീരുമാനം നിലവിൽ വന്നതിന് ശേഷം രാജ്യത്താകമാനം 760 പരിശോധനകൾ ആദായ നികുതി വകുപ്പ് നടത്തി. ഇൗ പരിശോധനകളിൽ 3,590 കോടിയുടെ രേഖകളില്ലാത്ത പണം പിടിച്ചെടുത്തു. .ഇതിൽ 500 കോടി രൂപ പണവും 93 കോടി രൂപ മൂല്യം വരുന്ന സ്വർണാഭരണങ്ങളുമാണ്. ഇതുമായി ബന്ധപ്പെട്ട് 215 കേസുകൾ എൻഫോഴ്സ്മെൻറ് ഡയറക്ടേററ്റും 185 കേസുകൾ സി.ബി.െഎയും അന്വേഷിക്കുന്നുണ്ട്. 3,589 പേർക്ക് നോട്ടീസുകൾ അയച്ചതായും ആദായ നികുതി വകുപ്പ് അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.