ഇരുചക്രവാഹനങ്ങളുടെ ജി.എസ്.ടി കുറച്ചേക്കും
text_fieldsന്യൂഡൽഹി: രാജ്യത്തെ ഇരുചക്രവാഹനങ്ങളുടെ ജി.എസ്.ടി കുറച്ചേക്കും. ഉയർന്ന നികുതിയായ 28 ശതമാനത്തിൽ നിന്നും ഇരുചക്ര വാഹനങ്ങളെ ഒഴിവാക്കിയേക്കുമെന്നാണ് സൂചന. ഇരുചക്രവാഹനങ്ങൾ ആഡംബര ഉൽപനങ്ങളല്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞത് ഇതിെൻറ ആദ്യ സൂചനയായാണ് വിലയിരുത്തുന്നത്. ഇന്ത്യൻ ഇൻഡസ്ട്രി കോൺഫെഡറേഷനുമായി(സി.ഐ.ഐ) നടത്തിയ വീഡിയോ കോൺഫറൻസിലാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇരുചക്രവാഹനങ്ങളുടെ നികുതി കുറക്കണമെന്നത് വ്യവസായലോകത്തിെൻറ ദീർഘകാല ആവശ്യമായിരുന്നു.
അടുത്ത ജി.എസ്.ടി കൗൺസിൽ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്ന് ധനമന്ത്രി വ്യക്തമാക്കി. ഓട്ടോമൊബൈൽ സെക്ടറിൽ കൂടുതൽ വിൽപനയുണ്ടാകാനായി നികുതി കുറക്കുന്നതുൾപ്പടെയുള്ള പരിഷ്കാരങ്ങളുണ്ടാവുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. കോവിഡിനെ തുടർന്ന് രാജ്യത്തെ വാഹനവിൽപനയിൽ കുറവുണ്ടായതും ഇതിനോടൊപ്പം ചേർത്ത് വായിക്കണം. പാസഞ്ചർ വാഹനങ്ങളുടെ വിൽപനയിൽ ജൂലൈയിൽ നാല് ശതമാനത്തിെൻറ കുറവാണുണ്ടായത്.
അതേസമയം ആഗസ്റ്റ് 27ന് തുടങ്ങുന്ന ജി.എസ്.ടി കൗൺസിലിെൻറ 41ാമത് യോഗത്തിൽ ഇക്കാര്യം ചർച്ചയാവില്ലെന്നാണ് സൂചന. കോവിഡിനെ തുടർന്ന് വരുമാന നഷ്ടം നേരിടുന്ന സംസ്ഥാനങ്ങൾക്ക് ജി.എസ്.ടി നഷ്ടപരിഹാരം നൽകുന്നത് മാത്രമാവും 27ലെ യോഗത്തിൽ ചർച്ചക്ക് വരിക. അങ്ങനെയെങ്കിൽ സെപ്റ്റംബർ 19ലെ യോഗത്തിലാവും ഇക്കാര്യം ചർച്ച ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.