പെട്രോൾ, ഡീസൽ നികുതി കുറക്കില്ല –കേന്ദ്രം
text_fieldsന്യൂഡൽഹി: പെട്രോളിെൻറയും ഡീസലിെൻറയും എക്സൈസ് തീരുവ കുറക്കില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഇന്ധന വില സർവകാല റെക്കോഡിലെത്തി നിൽക്കെയാണ്, ഇളവില്ലെന്ന മന്ത്രിയുടെ പ്രഖ്യാപനം.
തീരുവ കുറക്കാൻ കഴിയാത്ത സാഹചര്യമുണ്ടാക്കിയത് മുൻകാല കോൺഗ്രസ് സർക്കാറുകളാണെന്ന കുറ്റപ്പെടുത്തലും മന്ത്രി നടത്തി. യു.പി.എ സർക്കാറിെൻറ കാലത്ത് എണ്ണക്കമ്പനികൾക്ക് സഹസ്രകോടികളുടെ ബോണ്ട് നൽകിയിരുന്നു. കൃത്രിമമായി വില പിടിച്ചുനിർത്തിയപ്പോൾ, യഥാർഥ വിലയുമായുള്ള അന്തരം പരിഹരിക്കാനാണ് ബോണ്ട് നൽകിയത്.
ബോണ്ട് തുക പലിശ സഹിതം തിരിച്ചടച്ചുകൊണ്ടിരിക്കുകയാണെന്ന് നിർമല സീതാരാമൻ പറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ 60,000 കോടി രൂപയാണ് സർക്കാർ ഇങ്ങനെ നൽകിയത്. ഇനി 1.30 ലക്ഷം കോടി രൂപ ബാക്കി നിൽക്കുകയുമാണ്. ഈ ബാധ്യതയില്ലായിരുന്നെങ്കിൽ എക്സൈസ് തീരുവ കുറക്കാൻ കഴിഞ്ഞേനെ- മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.