പ്രവാസികളും ആദായ നികുതി വകുപ്പിെൻറ നിരീക്ഷണവലയിൽ
text_fieldsമുംബൈ: ബിനാമി സ്വത്തുക്കൾക്കെതിരെ കർശന നടപടികളുമായി ആദായ നികുതി വകുപ്പ്. മ്യൂച്ചൽ ഫണ്ട് നോമിനി, കോടിശ്വരൻമാരുടെ ഭാര്യമാർ, റിയൽഎസ്റ്റേറ്റ് നിക്ഷേപമുള്ള പ്രവാസികൾ എന്നിവരുടെ സാമ്പത്തിക ഇടപാടുകളെല്ലാം നിരീക്ഷിക്കാനാണ് വകുപ്പിെൻറ നീക്കം. നോട്ട് പിൻവലിക്കൽ സമയത്ത് ഒരു ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപിച്ചവരും ആദായ നികുതി വകുപ്പിെൻറ നിരീക്ഷണത്തിലാണ്.
ഇത്തരം ഇടപാടുകൾ നടത്തിയവർക്ക് നോട്ടീസയക്കാനാണ് വകുപ്പിെൻറ തീരുമാനം. ഇതിനകം 50,000 പേർക്ക് നോട്ടീസ് അയച്ചതായി വകുപ്പുമായി ബന്ധപ്പെട്ട ഉദ്യേഗസ്ഥർ വ്യക്തമാക്കിയതായി ഇക്കോണമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
പരിശോധനകളുടെ അടിസ്ഥാനത്തിൽ നികുതിവെട്ടിച്ചതായി കണ്ടെത്തുന്നവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കാനാണ് വകുപ്പിെൻറ നീക്കം. ഇതിനായി വ്യക്തികളുടെ സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകൾ വരെ പരിശോധനക്ക് വിധേയമാക്കുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.