നികുതി റിേട്ടണിൽ എല്ലാ പ്രവാസികളും വിദേശ ബാങ്ക് അക്കൗണ്ട് വിവരം നൽകേണ്ടതില്ല
text_fieldsദുബൈ: ആദായ നികുതി റിേട്ടൺ ഫയൽചെയ്യുന്ന പ്രവാസികളെല്ലാം വിദേശ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകണമെന്ന് നിർബന്ധമില്ല. ഇതുസംബന്ധിച്ചുണ്ടായിരുന്ന ആശയക്കുഴപ്പം പരിഹരിച്ച് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് പുറത്തിറക്കിയ വിശദീകരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുൻകൂർ അടച്ച നികുതി തിരിച്ചുകിേട്ടണ്ടവർ മാത്രമാണ് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകേണ്ടത്. അതും ഇന്ത്യയിൽ ബാങ്ക് അക്കൗണ്ടില്ലെങ്കിൽ മാത്രം.
ഇത്തവണത്തെ ആദായനികുതി റിേട്ടൺ ഫോറത്തിലാണ് പ്രവാസികൾ വിദേശ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിശദാംശങ്ങൾ നൽകണമെന്ന കോളം ചേർത്തത്. ഇത് പ്രവാസികൾക്കിടയിൽ വ്യാപകമായ ആശങ്കയുണ്ടാക്കിയിരുന്നു.
ഭാവിയിൽ വിദേശവരുമാനത്തിന് നികുതി വരുന്നതിെൻറ മുന്നോടിയാണിതെന്നുവരെ പ്രചരിപ്പിക്കപ്പെട്ടു. ഇൗ സാഹചര്യത്തിലാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് ഒൗദ്യോഗിക വിശദീകരണം പുറത്തിറക്കിയത്.ഇതനുസരിച്ച് അടച്ച പണം തിരിച്ചുകിട്ടാനില്ലാത്തവരോ ഇന്ത്യയിൽ ബാങ്ക് അക്കൗണ്ടുള്ളവരോ വിദേശ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ റിേട്ടൺ ഫോറത്തിൽ ചേർക്കേണ്ടതില്ല. റിേട്ടണനുസരിച്ച് പണം തിരിച്ചുകിട്ടാനുള്ളവരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് ആദായനികുതി വകുപ്പ് പണം നിക്ഷേപിക്കുക. ഇന്ത്യയിൽ ബാങ്ക് അക്കൗണ്ടില്ലാത്ത പ്രവാസികൾ ഇതുസംബന്ധിച്ച് പരാതിപ്പെട്ടതിനെ തുടർന്നാണ് ഇത്തവണ അവരുടെ വിദേശ അക്കൗണ്ട് വിവരങ്ങൾകൂടി രേഖപ്പെടുത്താൻ കോളം ചേർത്തതെന്ന് അധികൃതർ വിശദീകരിച്ചു.
ഇൗ വർഷത്തെ ആദായ നികുതി റിേട്ടൺ സമർപ്പിക്കാനുള്ള അവസാന തീയതി ഇൗ മാസം 31 ആണ്.
എല്ലാ പ്രവാസികളും നികുതി റിേട്ടൺ ഫയൽ ചെയ്യേണ്ടതില്ല. നാട്ടിൽ വാടക, കച്ചവടത്തിൽനിന്ന് ആദായം, ഒാഹരി വിൽപനയിൽനിന്ന് ഹ്രസ്വകാല ലാഭം തുടങ്ങിയ വഴി വരുമാനമുണ്ടെങ്കിലേ പ്രവാസികൾ ആദായ നികുതി റിേട്ടൺ ഫയൽ ചെയ്യേണ്ടതുള്ളൂ. പ്രവാസി ഇന്ത്യക്കാരുടെ വിദേശത്തുള്ള സമ്പത്തിനോ വരുമാനത്തിനോ നിക്ഷേപത്തിനോ നികുതിയില്ല. നാട്ടിൽ വരുമാനമുണ്ടെങ്കിലാണ് റിേട്ടൺ നൽകേണ്ടത്. ഇന്ത്യയിൽ രണ്ടര ലക്ഷത്തിൽ കൂടുതൽ വാർഷിക വരുമാനമുണ്ടെങ്കിലേ നികുതി നൽകേണ്ടതുള്ളൂ. ഇതിൽതന്നെ ചില ഇളവുകളുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.