വീണ്ടും നികുതി പരിഷ്കാരവുമായി മോദി സർക്കാർ
text_fieldsന്യൂഡൽഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ വീണ്ടും നികുതി പരിഷ്കാരവുമായി രംഗത്തെത്തുന്നു. വ്യാഴാഴ്ച ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാവുമെന്ന് ധനമന്ത്രാലയം അറിയിച്ചു. സത്യസന്ധരായ നികുതിദായകർക്ക് പുതിയ പരിഷ്കാരം ഉപകാരപ്രദമാവുമെന്നാണ് പ്രത്യക്ഷനികുതി വകുപ്പിൻെറ വിലയിരുത്തൽ. റീഫണ്ട് ഉൾപ്പടെയുള്ളവ പെട്ടെന്ന് നൽകാൻ പര്യാപ്തമായിരിക്കും പരിഷ്കാരങ്ങളെന്നും സൂചനയുണ്ട്.
കഴിഞ്ഞ കുറേ വർഷങ്ങളായി പല നികുതി പരിഷ്കാരങ്ങളും കേന്ദ്രസർക്കാർ നടപ്പാക്കിയിരുന്നു. രണ്ട് വർഷങ്ങളിലായി കോർപ്പറേറ്റ് നികുതി 30 ശതമാനത്തിൽ നിന്ന് 22 ശതമാനമാക്കി കുറച്ചിരുന്നു. പുതിയ നിർമാണ യൂനിറ്റുകൾക്ക് 15 ശതമാനം മാത്രമാണ് നികുതി. ഡിവിഡൻറ് ഡിസ്ട്രിബ്യൂഷൻ നികുതിയും എടുത്തു കളഞ്ഞിരുന്നു.
ആദായ നികുതി വകുപ്പിൽ സുതാര്യത ഉറപ്പ് വരുത്തുന്നതിനായി ഡോക്യുമെൻറ് ഐഡൻറിഫിക്കേഷൻ നമ്പർ, ആദായ നികുതി റിട്ടേൺ നേരത്തെ സമർപ്പിക്കാനുള്ള സൗകര്യം എന്നിവയും ഏർപ്പെടുത്തിയിരുന്നു. വിവിധ് സേ വിശ്വാസ് സ്കീമിലൂടെ നികുതി വകുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് പരിഹാരം കാണാനുള്ള ശ്രമവും ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പരിഷ്കാരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.