യു.എ.ഇയില്‍ വാറ്റ്: സംശയങ്ങൾ തീര്‍ക്കാം
text_fields?. യു.എ.ഇയിൽ വാറ്റ് നടപ്പിലാക്കിയാൽ സ്വർണ വിലയിൽ വല്ല മാറ്റവും വരുമോ?
ഇവിടുന്ന് വാങ്ങുന്നതിൽ നമുക്ക് ലാഭം ഉണ്ടാകുമോ?
●ജ്വല്ലറി ഉൽപ്പന്നങ്ങൾ വാറ്റിെൻറ പരിധിയിൽ വരുന്നുണ്ടെന്നാണറിയുന്നത്. സ്വർണ നാണയങ്ങൾക്കും സ്വർണക്കട്ടികൾക്കും വാറ്റ് എങ്ങിനെയാണ് ബാധകമാവുക എന്ന് അന്തിമ വാറ്റ് നിയമം വന്നുകഴിഞ്ഞാൻ മാത്രമേ വ്യക്തമാവുകയുള്ളൂ.
?. ഇവിടുന്ന് വാറ്റ് കൊടുത്തു വാങ്ങുന്ന സാധനം നാട്ടിൽ വിമാനത്താവളത്തിൽ നികുതി കൊടുക്കേണ്ടതുണ്ടോ?
●നാട്ടിലേക്ക് കൊണ്ടുപോകുന്ന സാധനങ്ങൾക്ക് കസ്റ്റംസ് ഡ്യൂട്ടിയാണ് ബാധകമാകുന്നത്. ഇന്ത്യയിലെ കസ്റ്റംസ് നിയമ പ്രകാരം രാജ്യത്തേക്ക് കൊണ്ടുവരുന്ന ഉൽപ്പന്നങ്ങൾക്ക് കസ്റ്റംസ് നിയമ പ്രകാരം ഡ്യൂട്ടി ഇൗടാക്കുന്നതാണ്.
?. വാറ്റ് ബാധകമായ 3,75,000 ദിർഹത്തിൽ കൂടുതൽ വിറ്റുവരവ് കണക്കാക്കുന്നത് മാസത്തിലോ വർഷത്തിലോ?
●ഒരു വർഷം 3,75,000ൽ കൂടുതൽ വിറ്റുവരവുള്ള എല്ലാ സ്ഥാപനങ്ങളും വാറ്റിെൻറ പരിധിയിൽ വരുന്നതാണ്. വാറ്റ് രജിസ്ട്രേഷൻ നിർബന്ധവുമാണ്.
?. ഇപ്പോൾ വാറ്റ് നടപ്പിൽ വരുത്താൻ േപാകുന്ന വിലയിൽ ബിസിനസ് നടത്തികൊണ്ടിരിക്കുേമ്പാൾ പിന്നീട് വിലയിൽ മാറ്റം വരുത്തിയാൽ എന്താണ് സംഭവിക്കുക?
●വാറ്റ് ഇൗടാക്കുന്നത് വിൽപന തുകയുടെ മുകളിലാണ്. വിലയിൽ മാറ്റം വരുത്തുേമ്പാൾ വാറ്റ് ഇൗടാക്കേണ്ടത് വിൽപന തുകയുടെ മുകളിലാണ്.
?. നിർമാണ കമ്പനിയിൽ വാറ്റ് എങ്ങിനെയാണ് ബാധകമാകുന്നത്?
●കൺസ്ട്രക്ഷൻ കമ്പനികൾക്കും വാറ്റ് ബാധകമാണ്. നിശ്ചിത വരുമാനത്തിൽ കൂടുതൽ വിറ്റുവരവുള്ള എല്ലാ സ്ഥാപനങ്ങൾക്കും വാറ്റ് ബാധകമാണ്. താമസ കെട്ടിടങ്ങളെ വാറ്റിെൻറ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
?. ആേരാഗ്യമേഖല വാറ്റിെൻറ പരിധിയിൽ വരുമോ? മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഇറക്കുമതിചെയ്ത് പ്രാദേശിക വിപണിയിൽ വിൽപന നടത്തുന്ന സ്ഥാപനത്തെ വാറ്റ് എങ്ങിനെയാണ് വാറ്റ് ബാധിക്കുക?
●ആരോഗ്യ മേഖല വാറ്റിെൻറ പരിധിയിൽ വരുന്നുണ്ടെങ്കിലും പൂജ്യം ശതമാനം നികുതിയാണ് നിലവിൽ വരാൻ പോകുന്നത്. എങ്കിലും പുറത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് കസ്റ്റംസ് ഡ്യൂട്ടി അടക്കേണ്ടി വരും. ഇത് കസ്റ്റംസ് നിയമത്തിെൻറ പരിധിയിൽ വരുന്ന കാര്യമാണ്.
?. ചരക്കുകൾ ഇറക്കുമതി ചെയ്യുേമ്പാൾ കസ്റ്റംസ് ഡ്യൂട്ടിയും യു.എ.ഇയിൽ വിൽപന നടത്തുേമ്പാൾ വാറ്റും അല്ലാത്ത മറ്റേതെങ്കിലും ഡ്യൂട്ടി അടക്കേണ്ടതുണ്ടോ. വാറ്റ് ഉപഭോക്താക്കളുടെ പക്കൽനിന്ന് വാങ്ങി സർക്കാരിന് കൊടുക്കുകയല്ലേ ചെയ്യേണ്ടത്.
●യു.എ.ഇ സർക്കാർ അടുത്തിടെ എക്സൈസ് നിയമം നടപ്പിൽ വരുത്തിയിട്ടുണ്ട്. സിഗരറ്റ് ഉൽപ്പന്നങ്ങൾക്കും ഉൗർജ പാനീയങ്ങൾക്കും എക്സൈസ് ഡ്യുട്ടി ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ഇറക്കുമതി നികുതിക്കും വാറ്റിനും പുറമെ വരുന്ന അധിക നികുതിയാണ്.
?. ഫ്രീ സോണിൽ രജിസ്റ്റർ ചെയ്ത് ഫ്രീ സോണിൽ തന്നെ ഇടപാടുകൾ ചെയ്യുന്ന സ്ഥാപനങ്ങൾക്ക് വാറ്റ് ബാധകമാണോ.
●എല്ലാതരം ഫ്രീ സോൺ കമ്പനികളെയും വാറ്റിെൻറ പരിധിയിൽ കൊണ്ടുവരാനുള്ള സാധ്യതകൾ കൂടുതലാണ്. എങ്കിലും ഇത്തരം കാര്യങ്ങളിൽ വ്യക്തത വരണമെങ്കിൽ ഗവൺമെൻറ് വാറ്റ് നിയമം പ്രസിദ്ധപ്പെടുത്തണം. ഇൗ മാസം തന്നെ വാറ്റ് നിയമം പ്രസിദ്ധപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
?. അഞ്ചു ശതമാനം നികുതി കയറ്റുമതിയിൽ ബാധകമാണോ? യു.എ.ഇ മാർക്കറ്റിൽ നിന്ന് വാങ്ങിയ ഉൽപ്പന്നങ്ങൾക്ക് വാറ്റ് നിലവിൽ വന്നാൽ എങ്ങിനെയാണ് ഉപഭോക്താക്കളുടെ പക്കൽ നിന്ന് നികുതി ഇൗടാക്കേണ്ടത്? സെക്കൻറ് ഹാൻറ് വസ്തുക്കൾക്ക് എങ്ങിനെയാണ് വാറ്റ് കണക്കാക്കുക?
●കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് വാറ്റ് അടക്കേണ്ടതില്ല. എങ്കിലും കയറ്റുമതി ഡ്യൂട്ടി ബാധകമാകുന്നതാണ്.
വാറ്റ് നിലവിൽ വരുന്നതോടെ കൂടെ എല്ലാവിധ ഉൽപ്പന്നങ്ങൾക്കും അതിെൻറ വിൽപന തുകയുടെ മുകളിൽ വാറ്റ് ചുമത്തുകയും അത് ഉപഭോക്തക്കളിൽനിന്ന് ഇൗടാക്കി അത് സർക്കാരിൽ നിശ്ചിത സമയത്തിനുള്ളിൽ അടക്കുകയും വേണം. ഇത് സെക്കൻറ് ഹാൻറ് ഉൽപ്പന്നങ്ങൾക്കും ബാധകമാണ്.
?. നഷ്ടത്തിലാണ് സാധനങ്ങൾ വിൽക്കുന്നതെങ്കിൽ എങ്ങിനെയാണ് വാറ്റ് കണക്കാക്കുക?
●നഷ്ടത്തിൽ വിൽക്കുന്ന ഉൽപ്പന്നങ്ങൾക്ക് അഥവാ ഡിസ്കൗണ്ട് സെയിൽ ആണെങ്കിൽ ഉൽപ്പന്നത്തിെൻറ യാഥാർഥ വിലക്ക് നികുതി ഇൗടാക്കാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.