Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightബ്രാൻഡ് ചെയ്യാൻ ഇനി...

ബ്രാൻഡ് ചെയ്യാൻ ഇനി വിനയ് ഫോർട്ടും ടീമും; 'ദി ബ്രാൻഡിങ് കമ്പനി ആരംഭിച്ചു

text_fields
bookmark_border
ബ്രാൻഡ് ചെയ്യാൻ ഇനി വിനയ് ഫോർട്ടും ടീമും; ദി ബ്രാൻഡിങ് കമ്പനി  ആരംഭിച്ചു
cancel

പരസ്യം എന്നത് വിപണിയുടെ മറുവാക്കാകുന്ന ഈ കാലത്ത് TBC അതിന്‍റെ ദൗത്യം ആരംഭിക്കുകയാണ്.കരുത്തുറ്റ മാനേജ്മെന്‍റിന്‍റെ കൂടെ ഏത് ബിസിനസ്സ് മേഖലയിൽ ഏതു രീതിയിലുള്ള പ്രമോഷനുകൾ ആണ് വേണ്ടത് എന്നറിയുന്ന ഒരു മാർക്കറ്റിംഗ് ടീമും ഏറ്റവും നവീനമായ ആശയങ്ങൾ മുന്നോട്ട് വെക്കാൻ കെൽപ്പുള്ള ഒരു ക്രിയേറ്റീവ് ടീമും കൂടെ ഉണ്ടെങ്കിൽ എന്ത് സംഭവിക്കും? അതിനുള്ള ഉത്തരമാണ് The Branding Company.

എന്തുകൊണ്ട് TBC ?

ഒരു ഉൽപ്പന്നത്തിന്റെ അല്ലെങ്കിൽ സ്ഥാപനത്തിന്റെ ലോഗോ ഡിസൈനിങ് മുതൽ ആ പ്രോഡക്റ്റ് എങ്ങനെ മാർക്കറ്റിൽ ഏത് സമയത്ത് ഇറങ്ങണം എന്നും ഏതുതരം പ്രമോഷനുകൾ ചെയ്യണം എന്നുമുള്ള കംപ്ലീറ്റ് മാർക്കറ്റ് സ്റ്റഡിയും, ബ്രാൻഡ് മാനേജ്മെന്റിന്റെ കൂടെ സമയം ചിലവിട്ട് അവരുടെ പ്രോഡക്റ്റ് ന്റെ അല്ലെങ്കിൽ സർവീസ് ന്റെ ക്വാളിറ്റിയും, പ്രശ്നങ്ങളും, കോംപ്പീറ്റീഷൻ അടക്കം മനസിലാക്കിയാണ് TBC പ്രമോഷൻ പ്ലാനുകൾ ഉണ്ടാക്കുന്നത്. അതുതന്നെയാണ് ഈ ഏജൻസിയെ മറ്റ് സാധാരണ പരസ്യ കമ്പനികളിൽ നിന്നും മാറ്റി നിർത്തുന്നത്.ബ്രാൻഡിംഗ്, ബ്രാൻഡ് consulting, മീഡിയ buying & പ്ലാനിങ്,ലോഗോ ഡിസൈനിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ്, പ്രീ ലോഞ്ച് പ്രമോഷനുകൾ, Video / still പരസ്യങ്ങളുടെ Concept Making, shoot and Post Production, online /offline മീഡിയ കാംപെയ്നുകൾ, product launch, celebrity and influencer campaigns, market study തുടങ്ങി ഒരു ബ്രാൻഡിൻ്റെ മാർക്കറ്റിങ്ങിലെ സമസ്ത മേഖലകളെയും TBC കൈകാര്യം ചെയ്യുന്നുണ്ട്.

Team

സുനീഷ് ( സിഇഒ&ഫൗണ്ടർ)

കഴിഞ്ഞ 10 വർഷത്തിലേറെയായി പരസ്യ മേഖലയിലെ സജീവ സാന്നിധ്യമാണ് സുനീഷ് . മലയാള മനോരമ, മാതൃഭൂമി തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിലും, കഴിഞ്ഞ 5 വർഷത്തിലേറേയായി പരസ്യ ഏജൻസി യുടെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ എന്നീ ജോലികൾ ചെയ്ത പരിചയസമ്പത്തുമായാണ് സുനീഷ് TBC ക്ക് രൂപം നൽകിയത്.ബ്രാൻഡ് പ്രമോട്ടർ എന്ന രീതിയിലും ബ്രാൻഡ് അഡ്വൈസർ എന്ന രീതിയിലും സുനീഷിന്റെ സേവനം തങ്ങളുടെ വളർച്ചയിൽ ഉപയോഗപ്പെടുത്തിയ കമ്പനികളുടെ എണ്ണം നിരവധിയുണ്ട്. XYLEM LEARNING, ELANCE LEARNING, ENGLISH CAFE, KENZA TMT, OXYGEN DIGITAL EXPERT, KIWI ICE CREAM, SKEI ICE CREAM,EDUMPUS STUDY ABROAD എന്നിവ അവയിൽ ചിലത് മാത്രം.

വിനയ് ഫോർട്ട് (ഡയറക്ടർ )

കഴിഞ്ഞ 15 വർഷക്കാലമായി മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് വിനയ് ഫോർട്ട്. Pune Film and Television Institute of India യിൽ നിന്നും അഭിനയത്തിൽ ബിരുദാനനന്തര ബിരുദം കരസ്ഥമാക്കിയ ശേഷമാണ് വിനയ് സിനിമ മേഖലയിൽ നിലയുറപ്പിച്ചത്. ലോകനിലവാരത്തിലുള്ള പ്രോഡക്റ്റ് ബ്രാൻഡിങ്ങുകളിൽ അതീവ ശ്രദ്ധാലുവായ വിനയ് ആണ് TBC യുടെ ക്രിയേറ്റിവ് ടീമിനെ നയിക്കുന്നത്. 15 വർഷത്തിനുശേഷം വിനയ് ആദ്യമായി ഭാഗമാവുന്ന ഒരു കമ്പനി എന്നുള്ള വിശേഷണവും TBC ക്ക് ഉണ്ട്.

മധു (ഡയറക്ടർ)

കഴിഞ്ഞ കാൽ നൂറ്റാണ്ടായി ഇവന്റ് മാനേജ്മെൻറ് രംഗത്ത് മധു പ്രവർത്തിച്ചു വരുന്നു. നിരവധി product Launch കൾക്കും കോർപ്പറേറ്റ് ഇവൻ്റുകൾക്കും ഇന്ത്യക്കകത്തും പുറത്തും മധു നേതൃത്വം നൽകിയിട്ടുണ്ട്.TBC യുടെ ഇവൻ്റ് മാനേജ്മെൻ്റ് ടീം മധുവിൻന്‍റെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്.

അടുത്ത ഒരുവർഷത്തിൽ കേരളത്തിലെ ചെറുതും വലുതുമായ ബ്രാന്റുകൾക്കും, സ്റ്റാർട്ട് അപ്പുകൾക്കും വേണ്ട എല്ലാ വിധ ബ്രാൻഡിംഗ് & മാർക്കറ്റിംഗ് സേവനങ്ങളും നൽകുകയും തുടർന്ന് TBC യുടെ സേവനം ഇന്ത്യയിലുടനീളവും GEC കൺട്രികളിലേക്കും വ്യാപിപ്പിക്കുക എന്നതാണ് TBC യുടെ ലക്ഷ്യം എന്ന് TBC മാനേജ്മെന്റ് അറിയിച്ചു.

കൂടുതൽ അറിയുവാനായി ഈ നമ്പറിൽ ബന്ധപ്പെടുക +91 6282189292

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vinay fortbusinessesbranding
News Summary - the branding company by vinay frot and team
Next Story