ക്രിപ്റ്റോ കറൻസി; അറിയാം നേട്ടങ്ങളും കോട്ടങ്ങളും
text_fieldsന്യൂഡൽഹി: തുടക്കത്തിൽ ക്രിപ്റ്റോ കറൻസി എന്നുകേൾക്കുേമ്പാൾ മുഖം ചുളുക്കിയിരുന്നവരാണ് എല്ലാവരും. എന്നാൽ, കേന്ദ്രസർക്കാർ ഉൾപ്പെടെ ക്രിപ്റ്റോ കറൻസികളോട് 'നോ' പറയാത്ത സാഹചര്യം ഉടലെടുത്തതോടെ ഇൗ ഡിജിറ്റൽ കറൻസിക്ക് പിന്നാലെയാണ് നിരവധിപേർ.
രാജ്യത്ത് ഡിജിറ്റൽ കറൻസി അവതരിപ്പിക്കാൻ റിസർവ് ബാങ്കും തയാറെടുത്തു കഴിഞ്ഞു. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി എന്നറിയപ്പെടുന്ന ഇവ അടുത്തവർഷത്തോടെ റിസർവ് ബാങ്ക് അവതരിപ്പിക്കുമെന്നാണ് വിവരം. എന്നാൽ, ബിറ്റ്കോയിൻ പോലെയല്ല, മറ്റൊരു ഫോർമാറ്റിലായിരിക്കും സി.ബി.ഡി.സി പുറത്തിറക്കുകയെന്നും റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു. എന്നാൽ, അതിനുമുമ്പുതന്നെ ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോ കറൻസികൾ രംഗം കീഴടക്കി തുടങ്ങിയെന്ന് പറയാം.
പ്രാരംഭ ഘട്ടം മുതൽ ഇന്ത്യയിൽ ക്രിപ്റ്റോ കറൻസികൾ ഇന്ത്യയിൽ സ്ഥാനം പിടിച്ചെങ്കിലും 2018ലെ റിസർവ് ബാങ്കിന്‍റെ നിലപാട് നിക്ഷേപകരിൽ ആശങ്കയുണ്ടാക്കുകയായിരുന്നു. ബാങ്കുകളെ ക്രിപ്റ്റോ കറൻസി ഇടപാടുകളിൽനിന്ന് വിലക്കുന്നതായിരുന്നു അത്. എന്നാൽ 2020ൽ സുപ്രീംകോടതി ഇടപെട്ട് വിലക്ക് നീക്കം ചെയ്യുകയും ചെയ്തു.
എന്താണ് ക്രിപ്റ്റോ കറൻസി?
ഡിജിറ്റൽ അല്ലെങ്കിൽ വിർച്വൽ പണമാണ് ക്രിപ്റ്റോ കറൻസി. ക്രിപ്റ്റോ എന്നാൽ ഡാറ്റാ എൻക്രിപ്ഷൻ എന്നാണ് അർഥം. ക്രിപ്റ്റോ, കറൻസി എന്നീ വാക്കുകളിൽനിന്ന് പിന്നീട് ക്രിപ്റ്റോ കറൻസി എന്ന പദം രൂപപ്പെട്ടു. ഇലക്ട്രോണിക് രൂപത്തിലുള്ള ഇവ 2008ൽ ശതോഷി നാേക്കാമോട്ടോ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വ്യക്തിയോ സംഘമോ ആണ് ആദ്യമായി അവതരിപ്പിച്ചത്. ഭൗതിക രൂപമില്ലാത്ത ഇവ ലോകത്ത് എവിടെനിന്നും എവിടേക്ക് വേണമെങ്കിലും എളുപ്പത്തിലും ചെലവു കുറഞ്ഞ രീതിയിലും കൈമാറ്റം ചെയ്യാം എന്നതാണ് പ്രത്യേകത. ക്രിപ്റ്റോഗ്രഫി സംവിധാനം ഉപയോഗിച്ച് ഡേറ്റ മൈനിങ്ങിലൂടെയാണ് ഇവ നിലവിൽവന്നത്.
ബിറ്റ്േകായിൻ
ആദ്യമായി രൂപംകൊണ്ട ക്രിപ്റ്റോ കറൻസിയാണ് ബിറ്റ്കോയിൻ. 2009ലാണ് ഇവ അവതരിപ്പിച്ചത്. ലോഹ നിർമിതമായ നാണയമോ കടലാസ് നോട്ടോ അല്ല ബിറ്റ്കോയിൻ. 2013 മുതലാണ് ബിറ്റ്കോയിന് കൂടുതൽ പ്രചാരം ലഭിച്ചുതുടങ്ങിയത്. മൂല്യം ഒരുഘട്ടത്തിൽ 1000 ഡോളറിൽ ഏറെ ഉയർന്നത് നിക്ഷേപകരെ ആകർഷിക്കാൻ കാരണമായി.
നിക്ഷേപമാർഗമെന്നത് പ്രചാരം വർധിപ്പിച്ചു
വികേന്ദ്രീകൃത സംവിധാനം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നവയാണ് ഈ ഡിജിറ്റൽ കറൻസികൾ. ആർക്കും സ്വന്തമായി ഈ കറൻസികളുടെ കുത്തക അവകാശം സ്വന്തമാക്കാൻ സാധിക്കില്ല. കൂടുതൽ കറൻസികൾ അച്ചടിച്ചിറക്കി കേന്ദ്ര ബാങ്കുകൾക്ക് സാധാരണ കറൻസികളുടെ മൂല്യം കുറക്കാനാകും. എന്നാൽ, ക്രിപ്റ്റോ കറൻസികളുടെ എണ്ണം കൂടാത്തതിനാൽ മൂല്യം ഇടിയുമെന്ന ആശങ്ക വേണ്ടെന്ന് വിദഗ്ധർ പറയുന്നു.
എളുപ്പം എവിടേക്കു വേണമെങ്കിലും കൈമാറ്റം ചെയ്യാൻ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. സൗജന്യവും അജ്ഞാതവുമായ ഇടപാടുകൾ സെക്കൻഡുകൾക്കുള്ളിൽ നടത്താം. കൂടാതെ അന്തർദേശീയ ഇടപാടുകൾക്കും പരിമിതിയില്ല.
നിക്ഷേപമാർഗമാെണന്നതാണ് ക്രിപ്റ്റോ കറൻസികൾക്ക് പ്രചാരമേറാനുള്ള പ്രധാന കാരണം. സാധാരണ കറൻസികളുടെ മൂല്യം ഇടിയുമോ എന്ന ഭീഷണി ക്രിപ്റ്റോ കറൻസികൾക്കില്ല. ഉദാഹരണത്തിന് ബിറ്റ്കോയിന് തുടക്കത്തിലുണ്ടായിരുന്ന വില അല്ല ഇപ്പോൾ. പൈസയിൽനിന്ന് 49ലക്ഷത്തിനടുത്ത് മൂല്യമുള്ള കറൻസിയായി മാറി ബിറ്റ്കോയിൻ.
ഇന്ത്യയിൽ ക്രിപ്റ്റോ കറൻസിയുടെ ഉപയോഗത്തിന് ആക്കം കൂട്ടിയ സംഭവമായിരുന്നു 2016ലെ നോട്ട് നിരോധനം. ഇതോെട ഡിജിറ്റൽ ഇടപാടുകൾക്ക് രാജ്യത്തിൽ വൻ വർധന രേഖപ്പെടുത്തിയിരുന്നു. ചില രാജ്യങ്ങളിൽ കറൻസികളുടെ മൂല്യം കുത്തനെ ഇടിഞ്ഞതും ലോകമെമ്പാടും ക്രിപ്റ്റോ കറൻസി വ്യാപിക്കാൻ ഇടയായി. കൂടാതെ വൻകിട നിക്ഷേപ സ്ഥാപനങ്ങൾ ക്രിപ്റ്റോ കറൻസിയെ അമിതമായി ഉപയോഗിക്കാൻ തുടങ്ങിയതും ലോകമെമ്പാടും ഡിജിറ്റൽ കറൻസികൾക്ക് സ്വീകാര്യത ലഭിക്കാൻ ഇടയാക്കി.
ചെറിയ നിക്ഷേപങ്ങൾക്ക് പോലും വൻ വരുമാനം തിരികെ നൽകുന്നുവെന്നതും ക്രിപ്റ്റോ കറൻസിയുടെ പ്രത്യേകതയാണ്.
എങ്കിലും ശ്രദ്ധവേണം
വൻ വരുമാനം നേടിത്തരുന്നതിനൊപ്പം വൻ നഷ്ടത്തിനും ക്രിപ്റ്റോ കറൻസി നിക്ഷേപം ഇടയാക്കിയേക്കാം. ചെറിയ ചില അശ്രദ്ധപോലും ഭീമൻ നഷ്ടമാകും സമ്മാനിക്കുക. ക്രിപ്റ്റോ കറൻസി വിലയിലെ അമിത വ്യതിയാനമാണ് നഷ്ടമുണ്ടാക്കാൻ കാരണമാകുക.
മറ്റു നിക്ഷേപങ്ങളിൽനിന്ന് വരുമാനം നേടിവരുന്നവർ ക്രിപ്േറ്റാ കറൻസികളെ അംഗീകരിക്കാൻ ഇനിയും തയാറായിട്ടില്ല. യുവജനങ്ങളാണ് കൂടുതലായും ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
ഓൺലൈൻ തട്ടിപ്പുകൾ സൃഷ്ടിക്കുന്ന ആശങ്കയും ക്രിപ്റ്റോ കറൻസികൾക്ക് വെല്ലുവിളി ഉയർത്തിയേക്കാം.
വിപണിയിലെ ചില ചാഞ്ചാട്ടങ്ങൾ അപ്രതീക്ഷിത നഷ്ടത്തിലേക്കായിരിക്കും നിക്ഷേപകരെ എത്തിക്കുക.
ഇന്‍റർനെറ്റ് പോലെ അനിയന്ത്രിതമാണ് ക്രിപ്റ്റോ കറൻസികളും. ഇന്ത്യൻ രൂപക്ക് റിസർവ് ബാങ്കിനെ പോലെ നിയന്ത്രണ സംവിധാനങ്ങൾ ക്രിപ്റ്റോ കറൻസികൾക്ക് ഇല്ലാത്തതും നിേക്ഷപകരെ പിന്നോട്ട് വലിക്കുന്നു.
വളരെ ശക്തമായ പാസ്വേഡ് ഉപയോഗിച്ച് വാലറ്റുകൾ സുരക്ഷിതമാക്കിയില്ലെങ്കിൽ പണം നഷ്ടമായേക്കാമെന്ന ആശങ്കയും നിക്ഷേപകർ പങ്കുവെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.