എറണാകുളം ജില്ലയിൽ പോളിങ് സമാധാനപരം
text_fieldsകൊച്ചി: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ജില്ലയിൽ സമാധാനപരമായി പൂർത്തിയാക്കിയതിന്റെ ആശ്വാസത്തിലും സംതൃപ്തിയിലുമാണ് ജില്ലാ ഭരണകേന്ദ്രം. വെബ് കാസ്റ്റിംഗ് സൗകര്യം ഏർപ്പെടുത്തിയ 38 പോളിങ് ബൂത്തുകളിലും അനിഷ്ട സംഭവങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തില്ല.
വരാപ്പുഴ ഗ്രാമ പഞ്ചായത്തിലെ 7 ബൂത്തുകളിലും കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിലെ രണ്ട് ബൂത്തുകളിലും വെങ്ങോല ഗ്രാമ പഞ്ചായത്തിലെ നാല് ബൂത്തുകളിലും എടത്തല ഗ്രാമ പഞ്ചായത്തിൽ 10 ഇടങ്ങളിലും ഇടവനക്കാട് ഗ്രാമ പഞ്ചായത്തിലെ രണ്ട് ബൂത്തുകളിലും നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിലെ മൂന്ന് ഇടങ്ങളിലും ചെങ്ങമനാട് ഗ്രാമ പഞ്ചായത്തിൽ നാല്
ബൂത്തുകളിലും തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റിയിൽ രണ്ട് സ്ഥലങ്ങളിലും തിരുമാറാടി, പാലക്കുഴ, നെടുമ്പാശ്ശേരി,കൂത്താട്ടുകുളം എന്നീ സ്ഥലങ്ങളിൽ ഓരോ ബൂത്തുകളിൽ ആണ് വെബ് കാസ്റ്റിംഗ് ഒരുക്കിയിരുന്നു. ഈ കേന്ദ്രങ്ങളിൽ എല്ലാം തിരഞ്ഞെടുപ്പ് സമാധാനപരമായി പൂർത്തിയാക്കാൻ സാധിച്ചു. കളക്ടറേറ്റ് കേന്ദ്രീകരിച്ചാണ് വെബ് കാസ്റ്റിംഗ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.