ഒന്നാം ഘട്ടത്തിലെ പോളിങ് 73.12%
text_fieldsതിരുവനന്തപുരം: എട്ടിന് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിെൻറ ആദ്യഘട്ട പോളിങ് അന്തിമ കണക്കിൽ 73.12 ശതമാനം. 2015ൽ ഇൗ ജില്ലകളിൽ 75.74 ശതമാനമായിരുന്നു പോളിങ്. കോവിഡ് മഹാമാരിക്കിടയിലും രണ്ടര ശതമാനത്തിെൻറ (2.62) കുറേവ ഉണ്ടായുള്ളൂ.
ഏറ്റവും കൂടുതൽ പോളിങ് ആലപ്പുഴ ജില്ലയിലാണ്. കുറവ് പത്തനംതിട്ടയിലും. രണ്ട് കോർപറേഷനുകളിലും 2015 നെക്കാൾ പോളിങ് കുറവാണ്. പോളിങ് ശതമാനം ഇങ്ങനെ: ( 2015 ലേത് ബ്രാക്കറ്റിൽ) തിരുവനന്തപുരം 70.04 (71.9), കൊല്ലം 73.80 (74.9), പത്തനംതിട്ട 69.72 (72.5), ആലപ്പുഴ 77.40 (79.7), ഇടുക്കി 74.68 (79.7). 2015 ലേതിനെക്കാൾ ഏറ്റവും കുറവ് വന്നത് ഇടുക്കി ജില്ലയിലാണ്-5.02 ശതമാനം. പത്തനംതിട്ടയിൽ 2.78 ശതമാനവും ആലപ്പുഴയിൽ 2.3 ശതമാനവും കുറഞ്ഞു. തിരുവനന്തപുരത്ത് 1.86 ശതമാനമാണ് കുറവ്. കൊല്ലത്ത് 1.1 ശതമാനം.
ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരം കോർപറേഷനിൽ 59.96 ശതമാനം പേർ വോട്ട് ചെയ്തു. കഴിഞ്ഞതവണ 62.9 ശതമാനമായിരുന്നു. കൊല്ലം കോർപറേഷനിൽ 66.21 ശതമാനമാണ് പോളിങ്. 2015 ൽ 69.9 ശതമാനമായിരുന്നു. പോളിങ് ശതമാനത്തിെൻറ അടിസ്ഥാനത്തിൽ കൂട്ടലും കിഴിക്കലും നടത്തുകയാണ് സ്ഥാനാർഥികളും പാർട്ടികളും. ഡിസംബർ 16നാണ് വോെട്ടണ്ണൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.