സ്റ്റീൽ അതോറിറ്റിയിൽ വിവിധ തസ്തികകളിൽ 108 ഒഴിവുകൾ
text_fieldsകേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (സെയിൽ) ഝാർഖണ്ഡിലെ ബൊക്കാറോ സ്റ്റീൽ പ്ലാന്റിലേക്കും മറ്റും എക്സിക്യൂട്ടിവ്, നോൺ എക്സിക്യൂട്ടിവ് കേഡറുകളടക്കം വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം www.saii.co.inൽ ലഭിക്കും. (പരസ്യനമ്പർ BSL/R/2024/01). ഏപ്രിൽ 16 മുതൽ മേയ് 7 വരെ ഓൺലൈനായി അപേക്ഷിക്കാം. ബൊക്കാറോ സ്റ്റീൽ പ്ലാന്റിൽ എക്സിക്യൂട്ടിവ് കേഡറിൽ സീനിയർ കൺസൾട്ടന്റ് (ന്യൂറോ സർജറി), കൺസൾട്ടന്റ്/സീനിയർ മെഡിക്കൽ ഓഫിസർ (ക്രിട്ടിക്കൽ കെയർ/പീഡിയാട്രിക്സ്/മെഡിസിൻ), മെഡിക്കൽ ഓഫിസർ, എം.ഒ.ഒ.എച്ച്.എസ്, അസിസ്റ്റന്റ് മാനേജർ (സേഫ്റ്റി); ഝാർഖണ്ഡ് മൈൻസ് ഗ്രൂപ്പിൽ കൺസൾട്ടന്റ്/സീനിയർ മെഡിക്കൽ ഓഫിസർ (അനസ്തേഷ്യ/ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി), മെഡിക്കൽ ഓഫിസർ (ഒ.എച്ച്.എസ്) തസ്തികകളിലായി 26 ഒഴിവുകളുണ്ട്.
നോൺ-എക്സിക്യൂട്ടിവ് കേഡറിൽ ബൊക്കാറോ സ്റ്റീൽ പ്ലാന്റിൽ ഓപറേറ്റർ-കം-ടെക്നീഷ്യൻ (ബോയിലർ), അറ്റൻഡന്റ്-കം-ടെക്നീഷ്യൻ തസ്തികകളിലായി 20 ഒഴിവുകളും ഝാർഖണ്ഡ് മൈൻസ് ഗ്രൂപ്പിൽ മൈനിങ് ഫോർമാൻ, സർവേയർ, ഓപറേറ്റർ-കം-ടെക്നീഷ്യൻ ട്രെയിനി (മൈനിങ്/ഇലക്ട്രിക്കൽ), മൈനിങ് മേറ്റ്, അറ്റൻഡന്റ്-കം-ടെക്നീഷ്യൻ ട്രെയിനി (ബോയിലർ) തസ്തികകളിലായി 61 ഒഴിവുകളുമുണ്ട്.ഒഴിവുകളിൽ എസ്.സി/എസ്.ടി/ഒ.ബി.സി-എൻ.സി.എൽ/ഇ.ഡബ്ല്യു.എസ്/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് സംവരണം ലഭിക്കും. വിശദവിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്. അപേക്ഷാഫീസ് എക്സിക്യൂട്ടിവ് തസ്തികകൾക്ക് 700 രൂപയും മറ്റ് തസ്തികകൾക്ക് 500 രൂപയുമാണ്. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി/ഡിപ്പാർട്ട്മെന്റ് ജീവനക്കാർ/വിമുക്ത ഭടന്മാർ എന്നീ വിഭാഗങ്ങൾക്ക് യഥാക്രമം 200 രൂപ, 150 രൂപ എന്നിങ്ങനെ മതിയാകും. അറ്റൻഡന്റ്-കം-ടെക്നീഷ്യൻ (ട്രെയിനി/ബോയിലർ) തസ്തികക്ക് 300 രൂപയാണ് ഫീസ്. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി വിമുക്തഭടന്മാർ വിഭാഗങ്ങളിൽപെടുന്നവർക്ക് 100 രൂപ മതി. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.