നാലിലൊന്ന് വിദ്യാർഥികൾപോലും ജയിക്കാതെ 18 എൻജി. കോളജുകൾ
text_fieldsതിരുവനന്തപുരം: എൻജിനീയറിങ് പഠനനിലവാരം ഉയർത്താൻ ലക്ഷ്യമിട്ട് തുടങ്ങിയ സാേങ്കതിക സർവകലാശാലയിൽ ബി.ടെക് വിജയശതമാനം ഉയർന്നപ്പോഴും പരിതാപകരമായ പ്രകടനം ആവർത്തിച്ച് 18 സ്വകാര്യ സ്വാശ്രയ കോളജുകൾ. 25 ശതമാനത്തിൽ താഴെ വിജയമുള്ള കോളജുകളിൽ മൂന്നെണ്ണത്തിെൻറ ശതമാനം പത്തിൽ താഴെയാണ്. ഒമ്പത് കോളജുകളുടേത് വിജയം 20 ശതമാനത്തിൽ താഴെയാണ്. 30 ന് താഴെ വിജയമുള്ള കോളജുകൾ 33.
വിജയശതമാനം കുറഞ്ഞ കോളജുകൾ പൂട്ടുന്നത് പരിശോധിക്കാൻ ഹൈകോടതി സർക്കാറിന് നിർദേശം നൽകിയിരുന്നെങ്കിലും തുടർനടപടി ഇല്ലാതെപോയി. മുൻവർഷത്തെ അപേക്ഷിച്ച് സർവകലാശാലയിലെ ആകെ വിജയം പത്ത് ശതമാനം വർധിച്ച് 46.53 ലെത്തിയിരുന്നു.
കടയ്ക്കൽ എസ്.എച്ച്.എം, കോട്ടയം ഇൻസ്റ്റിറ്റ്യൂട്ട്, മാത, ബസേലിയോസ് തോമസ് ഒന്ന് കാതോലിക്ക, യൂനുസ്, ഇന്ദിര ഗാന്ധി, ശ്രീ എറണാകുളത്തപ്പൻ, അൽ അസ്ഹർ, ഇലാഹിയ സ്കൂൾ ഒാഫ് സയൻസ്, എ.ഡബ്ല്യു.എച്ച്, മൗണ്ട് സിയോൺ കോളജ്, മൗണ്ട് സിയോൺ ഇൻസ്റ്റിറ്റ്യൂട്ട്, യൂനുസ്, ടോംസ്, എം. ദാസൻ, വിജ്ഞാൻ, കെ.എം.സി.ടി, ജയ്ഭാരത് എന്നിവയാണ് 25 ശതമാനത്തിന് താഴെ വിജയമുള്ള കോളജുകൾ.
വിജയശതമാനത്തിൽ മുന്നിൽ വന്നതും സ്വകാര്യ കോളജാണ്. മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട്. 81.49 ശതമാനം. തിരുവനന്തപുരം സി.ഇ.ടി 77.74, കോതമംഗലം മാർ അത്തനേഷ്യസ് 75.70 എന്നിവ രണ്ടും മൂന്നും സ്ഥാനത്തെത്തി. കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതി കൂടുതൽ പേർ വിജയിച്ചത് കൊല്ലം ടി.കെ.എം ആണ്. 762 പേർ പരീക്ഷയെഴുതിയതിൽ 543 പേരും (71.25 ശതമാനം) ജയിച്ചു. ഏറ്റവും കൂടുതൽ ബി.ടെക് ഒാണേഴ്സ് ബിരുദം നേടിയതും ടി.കെ.എമ്മിൽതന്നെ. സർവകലാശാലക്ക് കീഴിൽ 1347 പേർ ഒാണേഴ്സ് നേടിയതിൽ 222 പേരും ടി.കെ.എമ്മിൽനിന്നാണ്. 124 പേർ മാർ അത്തനേഷ്യസിലും 114 പേർ കാഞ്ഞിരപ്പള്ളി അമൽ ജ്യോതിയിലും 107 പേർ തൃശൂർ ഗവ. എൻജിനീയറിങ് കോളജിലുമാണ്.
സർവകലാശാലതലത്തിൽ ഉയർന്ന ഗ്രേഡ് നേടിയവർ:
ആയിഷ അഹമ്മദ് (സിവിൽ ടി.കെ.എം), പൂജ വിനോദ് (കമ്പ്യൂട്ടർ സയൻസ് -രാജഗിരി), കരോളിൻ മരിയ ജോൺ (ഇലക്ട്രിക്കൽ ടി.കെ.എം), എസ്. ആതിര (ഇലക്ട്രോണിക്സ് -ഫെഡറൽ ), അഖിൽ പി. മോഹൻ (മെക്കാനിക്കൽ -സി.ഇ.ടി ), അപർണ അനിൽ (എയ്റോനോട്ടിക്കൽ -എറണാകുളം െഎ.എൽ.എം), സൈനബ് ഷാ (അൈപ്ലഡ് ഇലക്ട്രോണിക്സ് -സി.ഇ.ടി), അക്ഷയ് സണ്ണി (ഒാേട്ടാമൊബൈൽ -അമൽജോതി), ജി. ആര്യശ്രീ (ബയോമെഡിക്കൽ -ടി.കെ.എം ഇൻസ്റ്റിറ്റ്യൂട്ട്), ജോയൽ എബ്രഹാം (ബയോടെക്നോളജി -എസ്.സി.ടി ), അരവിന്ദ് ബി. മേേനാൻ (കെമിക്കൽ -തൃശൂർ ഗവ.എൻജി.), ഡെൽമോൾ ഡെന്നി (ഇലക്ട്രോണിക്സ് ആൻഡ് ബയോമെഡിക്കൽ -തൃക്കാക്കര മോഡൽ), എ. അഫ്റ (ഫുഡ് ടെക്നോളജി -ടി.കെ.എം ഇൻസ്റ്റിറ്റ്യൂട്ട്), കീർത്തന എസ്. നായർ (ഇൻഡസ്ട്രിയൽ -സി.ഇ.ടി), അർച്ചന നായർ െഎ.ടി -ഗവ.കോളജ് ശ്രീകൃഷ്ണപുരം), എ. നിർമൽ (ഇൻസ്ട്രുമെേൻറഷൻ ആൻഡ് കൺട്രോൾ -എസ്.എൻ.എം ഇൻസ്റ്റിറ്റ്യൂട്ട്), അർജുൻ വി. നായർ (മെക്കാനിക്കൽ -ഒാേട്ടാ -എസ്.സി.ടി തിരുവനന്തപുരം), എൽ. അഖില (മെക്കാനിക്കൽ- പ്രൊഡക്ഷൻ -കൊല്ലം ടി.കെ.എം), സി. ആദിത് സുന്ദർ (മെക്കട്രോണിക്സ് -നെഹ്റു കോളജ്), സാന്ദ്ര കെ. അനിൽ (നേവൽ ആർക്കിടെക്ചർ -ശ്രീനാരായണ ഗുരുകുലം), അജയ് അരവിന്ദ് (പ്രൊഡക്ഷൻ -തൃശൂർ ഗവ. കോളജ്), കെ.എസ്. മുഹമ്മദ് സാബിർ (സേഫ്റ്റി ആൻഡ് ഫയർ -ടോക് എച്ച് ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.