ബാങ്ക് ഓഫ് ബറോഡയിൽ 376 റിലേഷൻഷിപ് മാനേജർ
text_fieldsബാങ്ക് ഓഫ് ബറോഡ 326 സീനിയർ റിലേഷൻഷിപ് മാനേജർമാരെയും 50 ഇ-വെൽത്ത് റിലേഷൻഷിപ് മാനേജർമാരെയും റിക്രൂട്ട് ചെയ്യുന്നു. വിവിധ സ്ഥലങ്ങളിലായി ഈ തസ്തികകളിൽ ലഭ്യമായ ഒഴിവുകൾ ചുവടെ: നിയമനം കരാർ അടിസ്ഥാനത്തിൽ.
സീനിയർ റിലേഷൻഷിപ് മാനേജർ: ബംഗളൂരു 32, ചെന്നൈ 12, കോയമ്പത്തൂർ 4, അഹ്മദാബാദ് 25, ഗസിയാബാദ് 8, കാൺപുർ 5, ന്യൂഡൽഹി 43, വാരാണസി 3, അലഹബാദ് 5, ഗുരുഗ്രാം 4, െകാൽക്കത്ത 4, നോയിഡ 4, വഡോദര 18, ഹൈദരാബാദ് 12, ലഖ്നോ 6, പുണെ 10, ഇന്ദോർ 2, ലുധിയാന 2, രാജ്ഘട്ട് 7, ജയ്പുർ 5, മുംബൈ 91, സൂറത്ത് 11, ഫരീദാബാദ് 4, ജോധ്പുർ 3, നാഗ്പുർ 4, ഉദയപുർ 2.
ഇ-വെൽത്ത് റിലേഷൻഷിപ് മാനേജർ: മുംബൈ 50. യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ 60 ശതമാനം/55 ശതമാനം മാർക്കിൽ കുറയാത്ത രണ്ടുവർഷത്തെ ഫുൾടൈം മാനേജ്മെൻറ് പി.ജി/ഡിഗ്രി/ഡിപ്ലോമയും NISM/IRDAയിലും മറ്റും െറഗുലേറ്ററി സർട്ടിഫിക്കേഷനും അഭിലഷണീയം.
ഇ-വെൽത്ത് റിലേഷൻഷിപ് മാനേജർ തസ്തികക്ക് ഒന്നര വർഷത്തെ പ്രവൃത്തിപരിചയം മതിയാകും.
പ്രായപരിധി 1.11.2021ൽ 23/24 വയസ്സ്. സംവരണ വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവുണ്ട്. യോഗ്യതയുടെയും പ്രവൃത്തിപരിചയത്തിെൻറയും അടിസ്ഥാനത്തിലാണ് നിശ്ചിത തുക ശമ്പളമായി ലഭിക്കുക. അഞ്ചു വർഷത്തേക്കാണ് കരാർ നിയമനം. മികവ് പരിഗണിച്ച് സേവന കാലാവധി നീട്ടാം. കൂടുതൽ വിവരങ്ങൾക്ക് www.bankofbaroda.co.in/careers.htm കാണുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.