വിമാനത്താവള അതോറിറ്റിയിൽ 400 ജൂനിയർ എക്സിക്യൂട്ടിവ് ഒഴിവ്
text_fieldsഎയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ (എ.എ.ഐ) ജൂനിയർ എക്സിക്യൂട്ടിവ് ഒഴിവ്. എയർട്രാഫിക് കൺട്രോൾ വിഭാഗത്തിൽ 400 ഒഴിവുകളാണുള്ളത്. (ജനറൽ 163, ഒ.ബി.സി നോൺ ക്രീമിലെയർ 108, എസ്.സി 59, എസ്.ടി 30, ഇ.ഡബ്ല്യൂ.എസ് 40, പി.ഡബ്ല്യൂ.ഡി 4). അപേക്ഷ ഫീസ്: 1000 രൂപ. വനിതകൾക്കും പട്ടികജാതി/വർഗക്കാർക്കും 81 രൂപ മതി. പി.ഡബ്ല്യൂ.ഡി, എയർപോർട്ട് അതോറിറ്റിയിൽ ഒരുവർഷത്തെ അപ്രന്റീസ് പരിശീലനം പൂർത്തിയാക്കിയവർക്കും ഫീസില്ല.
ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഇന്റർനെറ്റ് ബാങ്കിങ് മുഖാന്തരം ഫീസടക്കാം. റിക്രൂട്ട്മെന്റ് വിജ്ഞാപനം www.aai.aeroൽ ലഭ്യമാണ്. അപേക്ഷ ഓൺലൈനായി ജൂൺ 15 മുതൽ സമർപ്പിക്കാം. ഇതിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്. ജൂലൈ 14 വരെ അപേക്ഷ സ്വീകരിക്കും.
മൂന്നു വർഷത്തെ റഗുലർ ബി.എസ്.സി അല്ലെങ്കിൽ എൻജിനീയറിങ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ബിരുദതലത്തിൽ ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങൾ പഠിച്ചിരിക്കണം. ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം ഉണ്ടായിരിക്കണം. 2022 ജൂലൈ 14ന് പ്രായപരിധി 27 വയസ്സ്. ഫൈനൽ ഡിഗ്രിക്കാരെയും പരിഗണിക്കും.
ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗങ്ങളിൽപെടുന്നവർക്ക് മൂന്നുവർഷവും എസ്.സി/എസ്.ടിക്കാർക്ക് അഞ്ച് വർഷവും പി.ഡബ്ല്യൂ.ഡി (ഭിന്നശേഷിക്കാർ), എ.എ.ഐ റെഗുലർ ജീവനക്കാർക്ക് 10 വർഷവും പ്രായപരിധിയിൽ ഇളവുണ്ട്. വിമുക്തഭടന്മാർക്ക് ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കും.
ഓൺലൈൻ ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ, വോയിസ് ടെസ്റ്റ് ആൻഡ് ബാക്ക്ഗ്രൗണ്ട് വെരിഫിക്കേഷൻ, സൈക്കോ ആക്ടിവ് സബ്സ്റ്റൻഡ്സ് പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. ശമ്പളനിരക്ക് 40,000-1,40,000 രൂപയാണ്.
ജൂനിയർ എക്സിക്യൂട്ടിവ് (എയർ ട്രാഫിക് കൺട്രോൾ) തസ്തികയിൽ നിയമനം ലഭിക്കുന്നവർക്ക് ക്ഷാമബത്ത, വീട്ടുവാടക ബത്ത ഉൾപ്പെടെ 12 ലക്ഷം രൂപ വാർഷിക ശമ്പളമായി ലഭിക്കും. കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.