ഡിഫൻസ് സർവിസിൽ 457 ഓഫിസർ ഒഴിവ്
text_fieldsഡിഫൻസ് സർവിസിൽ ഓഫിസറാകാൻ ബിരുദധാരികൾക്ക് അവസരം. എസ്.എസ്.സി വിമൻ നോൺ ടെക്നിക്കൽ കോഴ്സിലേക്ക് അടക്കം യൂനിയൻ പബ്ലിക് സർവിസ് കമീഷൻ ദേശീയതലത്തിൽ ഏപ്രിൽ 21ന് നടത്തുന്ന കമ്പയ്ൻഡ് ഡിഫൻസ് സർവിസസ് (സി.ഡി.എസ്) പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ പരീക്ഷാകേന്ദ്രങ്ങളുണ്ട്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം upsc.gov.in എന്ന വെബ്സൈറ്റിൽ.
വിവിധ ഡിഫൻസ് വിഭാഗങ്ങളിലായി ആകെ 457 ഒഴിവുകളുണ്ട്. ഓരോ വിഭാഗത്തിലും ലഭ്യമായ ഒഴിവുകൾ: ഡറാഡൂൺ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ 100 ഒഴിവ്. എൻ.സി.സി ആർമി വിങ് ‘സി’ സർട്ടിഫിക്കറ്റുകാർക്ക് സംവരണം ചെയ്ത 13 ഒഴിവുകൾ ഉൾപ്പെടെയാണിത്. 158ാമത് പരിശീലന കോഴ്സ് 2025 ജനുവരിയിൽ ആരംഭിക്കും.
ഏഴിമല ഇന്ത്യൻ നേവൽ അക്കാദമിയിൽ എക്സിക്യൂട്ടിവ് ബ്രാഞ്ച് (ജനറൽ സർവിസ്), ഹൈഡ്രോ-ഒഴിവ് 32 (എൻ.സി.സി നേവൽവിങ് ‘സി’ സർട്ടിഫിക്കറ്റുകാർക്ക് ആറ് ഒഴിവ്).
ഹൈദരാബാദ് എയർഫോഴ്സ് അക്കാദമിയിൽ (ഫ്രീ ഫ്ലയിങ് പരിശീലന കോഴ്സ് 2025 ജനുവരിയിൽ തുടങ്ങും) ഒഴിവ് 32 (എൻ.സി.സി എയർവിങ് ‘സി’ സർട്ടിഫിക്കറ്റുകാർക്ക് മൂന്ന് ഒഴിവ്).
ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമി, ചെന്നൈ-121ാമത് എസ്.എസ്.സി (മെൻ) നോൺ ടെക്നിക്കൽ കോഴ്സ് 2025 ഏപ്രിലിൽ ആരംഭിക്കും. ഒഴിവുകൾ 275.
ചെന്നൈ ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ 275 ഒഴിവ് (121ാമത് എസ്.എസ്.സി (മെൻ) നോൺ ടെക്നിക്കൽ കോഴ്സ് 2025 ഏപ്രിലിൽ തുടങ്ങും. 35ാമത് എസ്.എസ്.സി വിമെൻ നോൺ ടെക്നിക്കൽ കോഴ്സ് 2025 ഏപ്രിലിൽ ആരംഭിക്കും. ഒഴിവുകൾ 18.
യോഗ്യത: ഇന്ത്യൻ മിലിട്ടറി അക്കാദമി, ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമി എന്നിവിടങ്ങളിലേക്ക് ഏത് ബിരുദക്കാർക്കും അപേക്ഷിക്കാം. എൻജിനീയറിങ് ബിരുദക്കാരെയും പരിഗണിക്കും. മെഡിക്കൽ ഫിസിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം. വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും അപേക്ഷാ സമർപ്പണത്തിനുള്ള മാർഗനിർദേശങ്ങളുമെല്ലാം വിജ്ഞാപനത്തിൽ.
അപേക്ഷാഫീസ് 200 രൂപ, വനിതകൾക്കും എസ്.സി/എസ്.ടി വിഭാഗങ്ങളിൽപെടുന്നവർക്കും ഫീസില്ല. നിർദേശാനുസരണം ഓൺലൈനായി ജനുവരി ഒമ്പതുവരെ അപേക്ഷ സമർപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.