10 ദശലക്ഷം ഡോളര്‍ വിദേശ നിക്ഷേപം: വിദ്യാര്‍ഥി സ്റ്റാർട്ടപ് കമ്പനിക്ക് അനുമോദനം
text_fieldsകൊടകര (തൃശൂർ): 10 ദശലക്ഷം യു.എസ് ഡോളര്‍ നിക്ഷേപം ലഭിച്ച സഹൃദയ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥി സ്റ്റാർപ് കമ്പനി സേറ ബയോടെക് സ്ഥാപകനും സി.ഇ.ഒയുമായ നജീബ് ബിന്‍ ഹനീഫിനെ അനുമോദിച്ചു. സഹൃദയ എന്‍ജിനീയറിങ് കോളജില്‍ നടന്ന പരിപാടി സഹൃദയ ചെയര്മാന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു.
ദുബൈ ആസ്ഥാനമായുള്ള ടി.സി.എന്‍ ഇൻറര്‍നാഷനല്‍ കോമേഴ്സ് എല്‍.എല്‍.സി എന്ന കമ്പനിയില്‍നിന്നാണ് സെറയുടെ ബി-ലൈറ്റ കുക്കീസ് ബ്രാന്‍ഡിന് ആല്‍ഗ-സീവീഡ് ടെക്നോളജി എന്ന പദ്ധതിയുടെ ഭാഗമായി 72 കോടി രൂപ വിദ്യാര്‍ഥി സ്റ്റാര്‍ട്ടപ് നിക്ഷേപം ലഭിച്ചത്. ഇതുസംബന്ധിച്ച് ടി.സി.എന്‍ ഇൻറര്‍നാഷനല്‍ കോമേഴ്സ് എല്‍.എല്‍.സി ചെയര്മാന് ഡോ. മുഹമ്മദ് ഷാഫി അബ്ദുല്ലയും നജീബ് ബിന്‍ ഹനീഫും ധാരണാപത്രം ഒപ്പിട്ടു.
കടലിലെ മൈക്രോ ആല്‍ഗകള്‍ ഉപയോഗിച്ച് ഊര്‍ജ, ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കാനുള്ള ഗവേഷണം, ഉൽപാദനം, വിതരണം, വിപണനം തുടങ്ങി വിവിധ മേഖലയിലാണ് നിക്ഷേപം. 2016ല്‍ കൊടകര സഹൃദയ സഹൃദയ എന്‍ജിനീയറിങ് കോളജിലെ ബയോടെക്നോളജി വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് നജീബ് സേറ ബയോടെക് സ്ഥാപിച്ചത്. കേരള സ്റ്റാർട്ടപ് മിഷെൻറ സഹൃദയ ഐ.ഇ.ഡി.സിയിലൂടെയാണ് കമ്പനി വളര്‍ന്നത്. ഐസര്‍ സ്വിഫ്റ്റിെൻറ സാങ്കേതിക സഹായവും ഈ കമ്പനിക്കുണ്ടായിരുന്നു.
സഹൃദയ ടി.ബി.ഐയിലെ ബയോടെക് സ്റ്റാര്‍ട്ടപ് കമ്പനിയായി പ്രവര്ത്തിക്കുേമ്പാഴാണ് സേറ ബയോടെക്കില്‍ ടി.സി.എന്‍ ഇൻറര്‍നാഷനല്‍ കോമേഴ്സ് നിക്ഷേപം നടത്തുന്നത്. ഇന്ത്യയിലെ ആദ്യത്തെ ആല്‍ഗ കടല്‍പായല്‍ ഭക്ഷ്യ ഉൽപാദകരില് ഒന്നാണ് ഈ കമ്പനി. ചടങ്ങില്‍ കേരള സ്റ്റാര്‍ട്ടപ് മിഷന് പ്രോജക്ട് ഡയറക്ടര്‍ പി.ഡി. റിയാസ്, സഹൃദയ മാനേജര്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, എക്സി. ഡയറക്ടര്‍ ഫാ. ജോര്‍ജ് പാറേമാന്‍, പ്രിന്‍സിപ്പല്‍ ഡോ. നിക്സന് കുരുവിള, ബയോടെക്നോളജി വിഭാഗം മേധാവി ഡോ. അമ്പിളി മേച്ചൂര്, സഹൃദയ ടി.ബി.ഐ കോഓഡിനേറ്റര്‍, പ്രഫ. ജിബിന്‍ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.