50 ലക്ഷം രൂപയുടെ സ്കോളർഷിപ് നേട്ടത്തിൽ അലീന ആന്റണി
text_fieldsപൊൻകുന്നം: ചെന്നാക്കുന്ന് സ്രാമ്പിക്കൽ അലീന ആന്റണിക്ക് ബിരുദാനന്തര ബിരുദ പഠനത്തിന് യൂറോപ്യൻ യൂനിയെൻറ 50 ലക്ഷം രൂപയുടെ സ്കോളർഷിപ്.
ബിഹാർ ഡോ. രാജേന്ദ്രപ്രസാദ് സെൻട്രൽ അഗ്രികൾചറൽ യൂനിവേഴ്സിറ്റിയിൽ ഫിഷറീസ് സയൻസിൽ ബിരുദപഠനം പൂർത്തിയാക്കിയ അലീനക്ക് സ്കോളർഷിപ്പോടെ ബെൽജിയം, നോർവേ, നെതർലൻഡ്സ്, സ്പെയിൻ എന്നീ രാജ്യങ്ങളിലെ സർവകലാശാലകളിൽ ബിരുദാനന്തര ബിരുദത്തിെൻറ ഓരോ സെമസ്റ്ററുകൾ പഠിക്കാം.
ഇന്റർനാഷനൽ മാസ്റ്റേഴ്സ് ഇൻ ഹെൽത്ത് മാനേജ്മെന്റ് ഇൻ അക്വാകൾചർ കോഴ്സിലേക്കാണ് പ്രവേശനം. എൽ.ഐ.സി അഡ്വൈസറായ പൊൻകുന്നം ചെന്നാക്കുന്ന് സ്രാമ്പിക്കൽ ആന്റണി മാത്യുവിെൻറയും എരുമേലി സെന്റ് തോമസ് എച്ച്.എസ്.എസ് അധ്യാപിക ആഷ ജേക്കബ് കിഴക്കേമുറിയുടെയും മകളാണ്.
കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി അന്ന ലിസ ആന്റണിയാണ് സഹോദരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.