തൃക്കലങ്ങോട് സ്വദേശിക്ക് ആറ് കോടിയുടെ ഷിക്കാഗൊ യൂനിവേഴ്സിറ്റി ഫെലോഷിപ്പ്
text_fieldsമഞ്ചേരി: അമേരിക്കയിലെ ഷിക്കാഗൊ യൂനിവേഴ്സിറ്റിയുടെ ആറ് കോടി രൂപയുടെ പി.എച്ച്.ഡി ഫെലോഷിപ്പിന് തൃക്കലങ്ങോട് സ്വദേശി അർഹനായി. എം.എസ്.എഫ് മുൻ ഡൽഹി വൈസ് പ്രസിഡൻറും ഹാജിയാർപടി സ്വദേശിയുമായ ചപ്പങ്ങൻ ഇഹ്സാനുൽ ഇഹ്തിസാമാണ് (24) നേട്ടത്തിന് അർഹനായത്.
മുൻ അമേരിക്കൻ പ്രസിഡൻറ് ബറാക് ഒബാമ, മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ എന്നിവർ അധ്യാപനം നടത്തിയിരുന്ന ഷിക്കാഗോ യൂനിവേഴ്സിറ്റിയിലെ സൗത്ത് ഏഷ്യൻ ലാംഗ്വേജസ് ആൻഡ് സിവിലൈസേഷൻ വകുപ്പിലാണ് ഇഹ്സാന്‍ പ്രവേശനം ലഭിച്ചത്.
പൂർവാധുനിക ഇന്ത്യൻ മഹാസമുദ്ര ചരിത്രത്തിൽ മലബാറിലെ സൂഫി ഗ്രന്ഥങ്ങളുടെയും ശബ്ദങ്ങളുടെയും ഇടപാടുകളെക്കുറിച്ചുള്ള പഠനത്തിനാണ് ഗ്രാൻറ്. ഡൽഹി ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാല, ജെ.എൻ.യു എന്നിവിടങ്ങളിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്. ഹാജിയാർപടി ചപ്പങ്ങൻ സുലൈമാൻ-സുഹ്റ ദമ്പതികളുടെ മകനാണ്. ഷബീബ്, റനീം എന്നിവർ സഹോദരങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.