പിതാവിനും സഹോദരിക്കും പിന്നാലെ പത്താം വയസ്സിൽ ഗിന്നസ് ബുക്കിൽ ഇടംപിടിച്ച് ജുവൈരിയ
text_fieldsമഞ്ചേരി: പിതാവിനും സഹോദരിക്കും പിന്നാലെ പത്താം വയസ്സിൽ ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം പിടിച്ച് മലപ്പുറം മഞ്ചേരി മുള്ളമ്പാറ സ്വദേശി പി. ജുവൈരിയ. തലയിൽ കൈകൾ കോർത്തുവെച്ച് ഇടതു കൈമുട്ടും വലതു കാൽമുട്ടും അതുപോലെ വലതു കൈമുട്ടും ഇടതു കാൽമുട്ടും തട്ടത്തക്കവിധത്തിൽ 30 സെക്കൻഡിനുള്ളിൽ ഏറ്റവും കൂടുതൽ തവണ ചുവടുകൾ വെച്ചതിനാണ് റെക്കോഡ്. യൂറോപ്പിൽ നിന്നുള്ള 16 ചുവടുകൾ മറികടന്ന് 54 ചുവടുകളായി ഉയർത്തിയാണ് റെക്കോഡ് ഇന്ത്യക്കാരിയുടെ പേരിലായത്.
ഏറ്റവും വേഗത്തിൽ കൈ തൊടാതെ വാഴപ്പഴം (8.57 സെക്കൻഡ്) കഴിച്ചതുൾപ്പെടെ മൂന്ന് ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയ പിതാവ് സലീം പടവണ്ണയുടെയും ഏറ്റവും വേഗത്തിൽ (16.50 സെക്കൻഡ്) ആൽഫബെറ്റിക് ഓർഡറിൽ പുസ്തകങ്ങൾ ക്രമീകരിച്ചതിന് ഗിന്നസ് റെക്കോഡ് നേടിയ സഹോദരി ആയിഷ സുൽത്താനയുടെയും പാത പിന്തുടർന്നാണ് മഞ്ചേരി ബ്ലോസം പബ്ലിക് സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ ജുവൈരിയയും ഈ നേട്ടത്തിലെത്തിയത്.
പൈതൃക വസ്തുക്കളുടെ സൂക്ഷിപ്പുകാരൻ കൂടിയായ മലപ്പുറം മഞ്ചേരി മുള്ളമ്പാറ സ്വദേശി സലീം പടവണ്ണയാണ് റെക്കോഡ് നേട്ടത്തിന് വഴിയൊരുക്കിയത്. റഷീദ മണ്ണുങ്ങച്ചാലിയാണ് മാതാവ്. പി. മുഹമ്മദ് ഷഹിൻ സഹോദരനും മനാൽ, ഷസാന, ആയിഷ സുൽത്താന എന്നിവർ സഹോദരിമാരുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.